എന്റെ കൂട്ടുകാരിയാണെന്ന് പറയുന്നതിൽ അഭിമാനം..!! സഹപാഠിയെക്കുറിച്ച് സുപ്രിയ

എന്റെ കൂട്ടുകാരിയാണെന്ന് പറയുന്നതിൽ അഭിമാനം..!! സഹപാഠിയെക്കുറിച്ച് സുപ്രിയ

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജിനെ ഭാര്യ സുപ്രിയ യുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുട്ടിക്കാലത്തെ തന്റെ സഹപാഠി ശശികല യോടൊപ്പം ഉള്ള ചിത്രമാണ് താരം ആരാധകരുമായി പങ്കുവച്ചത്.

താന്‍ ജീവിതത്തില്‍ കണ്ടിട്ടുള്ള ഒരു മികച്ച വ്യക്തിത്വമാണ് ശശികല എന്നും പോരാട്ടവീര്യം മനസ്സില്‍ സൂക്ഷിക്കുന്ന അപൂര്‍വം ആളുകളില്‍ ഒരാളാണ് തന്റെ സുഹൃത്ത് എന്നും താരം കുറിച്ചു. സ്വന്തം സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ മുളപ്പിച്ച് ശശികല ഇപ്പോള്‍ ഉയരുകയാണ്.

അവള്‍ തന്റെ സഹപാഠി ആയതിനാല്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്നും മാത്രമല്ല സുഹൃത്തിന്റെ ചിത്രം ചേര്‍ത്തു വച്ചാണ് താരം പോസ്റ്റ് ഷെയര്‍ ചെയ്തത്. നിരവധി പേരാണ് താരത്തിന്റെ കുറിപ്പിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇത്രയും നല്ലൊരു സുഹൃത്തിനെ കിട്ടിയത് അഭിമാനിക്കുന്നുവെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവ് ആയ സുപ്രിയ ജീവിതത്തിലെ സന്തോഷനിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നടന്‍ പൃഥ്വിരാജ് ആടുജീവിതം എന്ന ചിത്രത്തിനുവേണ്ടി ഇന്ത്യയില്‍ നിന്നും വിട്ടു നിന്നതും കഴിഞ്ഞദിവസം വാര്‍ത്തയായിരുന്നു.

CATEGORIES
TAGS

COMMENTS