ആളുകളെ മനസിലാക്കി തുടങ്ങിയത് അപ്പോഴാണ്..!! തുറന്നു പറച്ചിലുമായി ജസ്ല മാടശ്ശേരി

ആളുകളെ മനസിലാക്കി തുടങ്ങിയത് അപ്പോഴാണ്..!! തുറന്നു പറച്ചിലുമായി ജസ്ല മാടശ്ശേരി

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ഷോയായ ബിഗ് ബോസിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുടെ അകത്തേക്ക് വന്ന മത്സരാര്‍ത്ഥിയായിരുന്നു ജസ്ല മാടശ്ശേരി. ഒട്ടും പ്രതീക്ഷിക്കാത്ത ഉള്ള എന്‍ട്രിയും അതുപോലെതന്നെ എലിമിനേഷന്‍ ആയിരുന്നു ജസ്ലയുടെ കാര്യത്തില്‍ നടന്നത്.

5 ആഴ്ചകള്‍ ഹൗസില്‍ പിന്നിട്ട ശേഷമായിരുന്നു താരം പുറത്തായത്. പുറത്തുവന്നതിനുശേഷം ജസ്ല വീടിനകത്തെ കാര്യങ്ങളെ കുറിച്ച് ഒന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നുണ്ട് പക്ഷെ കമന്റ് ബോക്‌സ് ഓഫാക്കി വെച്ചിരിക്കുകയാണ്.

ബിഗ് ബോസിന്റെ അകത്തും പുറത്തും ഒരുപോലെ ആണെന്നും തന്റെ ക്യാരക്ടര്‍ മാറ്റിയിട്ടില്ലെന്നും പുറത്തുവന്ന ശേഷം മോഹന്‍ലാലിനോട് ജസ്ല പറഞ്ഞിരുന്നു. പുറത്തിറങ്ങിയ ശേഷം ജസ്ലയ്ക്ക് രജിത് കുമാര്‍ ഫാന്‍സിനെ വലിയ അറ്റാക്ക് ഉണ്ടായിരുന്നു.

ഒരു ഗെയിം പ്ലാറ്റ്‌ഫോമാണ് അറിഞ്ഞിട്ടാണ് പോയതെന്നും പക്ഷേ ഇതിനു മുമ്പ് പരിചയമില്ലാത്ത അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ ബുദ്ദിമുട്ട് ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴാണ് ആളുകളെ ശരിക്കും മനസ്സിലാക്കി തുടങ്ങുന്നത് എന്നും അതിനുള്ളില്‍ വല്ലാത്ത ഒരു അവസ്ഥയായിരുന്നു എന്നും താരം കൂട്ടിചേര്‍ത്തു.

CATEGORIES
TAGS

COMMENTS