‘ഈ കൊച്ച് എന്നാ ക്യൂട്ടാന്നെ..’ – ബാലതാരമായി തിളങ്ങി ദേവിക സഞ്ജയുടെ പുതിയ ഫോട്ടോസ് കാണാം!!

‘ഈ കൊച്ച് എന്നാ ക്യൂട്ടാന്നെ..’ – ബാലതാരമായി തിളങ്ങി ദേവിക സഞ്ജയുടെ പുതിയ ഫോട്ടോസ് കാണാം!!

ഫഹദ് ഫാസിൽ നായകനായി എത്തിയ സത്യൻ അന്തിക്കാട് ചിത്രമായ ‘ഞാൻ പ്രകാശനിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ബാലതാരമാണ് ദേവിക സഞ്ജയ്. ആദ്യ സിനിമയിലെ ഗംഭീരപ്രകടനത്തോടെ ദേവികയ്ക്ക് ആരാധകർ ഏറെയായി. ബാലതാരമായി അഭിനയിച്ചിട്ടുള്ള മറ്റുള്ള താരങ്ങളുടെ കൂട്ടു തന്നെ ദേവികയുടെ പുതിയ ചിത്രങ്ങൾ വരുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

ഒരു സിനിമയിൽ മാത്രമേ ദേവിക അഭിനയിച്ചിട്ടുള്ളുവെങ്കിൽ കൂടിയും കൂടുതൽ അവസരങ്ങൾ ഈ കുട്ടിതാരത്തെ തേടി വരുമെന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്. ഇപ്പോഴിതാ ഫോട്ടോഗ്രാഫറായ വരുൺ വിനോദ് എടുത്ത ദേവികയുടെ പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർ മികച്ച അഭിപ്രായമാണ് പങ്കുവെക്കുന്നത്.

ആരാ ഡിസൈൻസ് ആൻഡ് ഇല്ലുസ്ട്രേഷൻസിന്റെ വസ്ത്രങ്ങളായിരുന്നു ദേവികയെ കൂടുതൽ സുന്ദരിയാക്കി മാറ്റിയത്. ഞാൻ പ്രകാശനിലെ ടീനമോൾ എന്ന കഥാപാത്രത്തിലൂടെയാണ് ദേവിക പ്രേക്ഷകശ്രദ്ധ ആർജ്ജിച്ചത്. സ്കൂളിൽ പഠിക്കുന്ന സമയത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ക്ലാസുകൾ നഷ്ടമായിരുന്നെങ്കിൽ കൂടിയും ദേവിക പത്താം ക്ലാസ്സിൽ അഞ്ഞൂറിൽ 486 മാർക്ക് നേടിയാണ് വിജയിച്ചത്.

ദേവികയുടെ കഠിനാധ്വാനത്തിൻ്റെ ഫലംകൊണ്ടായിരുന്നു സിനിമയിലും പഠനത്തിലും നല്ല വിജയം നേടിയത്. ദേവിക പഠിച്ച സ്കൂളിലെ ഒരു ഉദ്യോഗസ്ഥ വഴിയായിരുന്നു സിനിമയിലേക്കുള്ള അവസരം എത്തിയത്. ദേവിക അച്ഛൻ പി.കെ സഞ്ജയ് പൊലീസ് ഉദ്യോഗസ്ഥനാണ്. ദേവികയുടെ പുതിയ ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ.

CATEGORIES
TAGS