‘ചുവപ്പിൽ ബോൾഡ് ആൻഡ് ബ്യൂട്ടി ലുക്കിൽ തിളങ്ങി നടി സരയു മോഹൻ..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!!

‘ചുവപ്പിൽ ബോൾഡ് ആൻഡ് ബ്യൂട്ടി ലുക്കിൽ തിളങ്ങി നടി സരയു മോഹൻ..’ – ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!!

മലയാള സിനിമയിൽ നാടൻ വേഷങ്ങളിൽ തിളങ്ങുന്ന ഒരുപാട് നായികാ നടിമാരുണ്ട്. അവരുടെ മലയാള തനിമ എപ്പോഴും പ്രേക്ഷകരിൽ കൗതുകം ഉണ്ടാക്കാറുണ്ട്. അത്തരത്തിൽ മലയാള സിനിമയിൽ നാടൻ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് നടി സരയു മോഹൻ. ചക്കരമുത്ത് എന്ന മലയാള സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ സരയു പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു.

ആദ്യമായി നായികയായി അഭിനയിക്കുന്നത് രമേശ് പിഷാരടി നായകനായ കപ്പൽ മുതലാളി എന്ന സിനിമയിലൂടെയാണ്. ചെറുതും വലുതുമായി ഒരുപാട് വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള സരയു സീരിയൽ-ഷോർട്ട് ഫിലിം മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന ചിത്രത്തിലാണ് ഇപ്പോൾ സരയു അഭിനയിക്കുന്നത്.

സൂര്യ ടി.വിയിലെ സൂപ്പർഹിറ്റ് സീരിയലുകളിൽ ഒന്നായ വേളാങ്കണി മാതാവിൽ ജൂലിയറ്റ് ആയിട്ട് അഭിനയിച്ച സരയു ഇപ്പോൾ എന്റെ മാതാവ് എന്ന സൂര്യ ടി.വിയിലെ പരമ്പരയിലും അഭിനയിക്കുന്നുണ്ട്. ഫ്ളവേഴ്സിലെ സൂപ്പർഹിറ്റ് സീരിയലുകളിൽ ഒന്നായ ഈറൻ നിലാവിൽ പ്രധാനവേഷത്തിൽ എത്തിയത് സരയു ആയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ സജീവമായ സരയു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഒരുപാട് ആളുകളുടെ ഇഷ്ടപ്പെട്ട നിറങ്ങളിൽ ഒന്നായ ചുവപ്പിൽ അതിസുന്ദരിയായി കാണുന്ന സരയുവിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് ഫോട്ടോഗ്രാഫറായ അതുൽ രാജാണ്. ലാസ് ഡിസൈൻസാണ് കോസ്റ്റിയൂം ചെയ്തിരിക്കുന്നത്.

CATEGORIES
TAGS