ഇത് ഞങ്ങളുടെ സംയുക്ത അല്ല..!! യോഗ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ – ഫോട്ടോസ് വൈറൽ
മലയാളികളുടെ ഏറ്റവും ഇഷ്ടപെട്ട നായികമാരിൽ ഒരാളാണ് നടി സംയുക്ത വർമ്മ. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് ഒരു കുടുംബിനിയായി മാറിയ സംയുക്തയുടെ പുതിയ വാർത്തകൾ അറിയാൻ ഒരുപാട് ആരാധകർ ഇപ്പോഴുമുണ്ട്. സോഷ്യൽ മീഡിയയിൽ പ്രേതേകിച്ച് ഇൻസ്റ്റാഗ്രാമിൽ സജീവമാണ് സംയുക്ത.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിലൂടെയാണ് സംയുക്ത സിനിമയിലേക്ക് വരുന്നത്. രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയിട്ടുണ്ട് സംയുക്ത. ലൈഫ് ഈസ് ബ്യൂട്ടിഫുൾ, തെങ്കാശിപ്പട്ടണം, മധുരനൊമ്പരക്കാറ്റ്, മഴ, വൺ മാൻ ഷോ തുടങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ച് സംയുക്ത മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്തു.
നടൻ ബിജു മേനോനുമായുള്ള പ്രണയവിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് സംയുക്ത വിട്ടുനിന്നു. കുബേരൻ എന്ന സിനിമായാണ് സംയുക്ത അവസാനമായി അഭിനയിച്ചത്. വിവാഹത്തിന് ശേഷം താരം മകന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ മുൻതൂക്കം കൊടുത്തു. രണ്ടു പേരും സിനിമയിൽ അഭിനയിച്ചാൽ മകന്റെ ഭാവിയെ അത് ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് വിട്ടുനിൽക്കുന്നതെന്ന് സംയുക്ത പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത യോഗ ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇത് ഞങ്ങളുടെ സംയുക്ത തന്നെയാണോ എന്നാണ് പലരും ചോദിക്കുന്നത്. തല കുത്തനെ നിൽക്കുന്ന ചിത്രം കണ്ട് ഞെട്ടിയെന്നും ചില കമന്റുകൾ ഉണ്ട്.
സംയുക്തയുടെ അനിയത്തി സംഘമിത്രയുടെ ചിത്രങ്ങളും ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നുണ്ട്. സംഘമിത്ര സിനിമയിൽ അഭിനയിക്കുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. സംയുക്തയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.