ആര്യ ബുദ്ധിമതി, രജിത് ഇഷ്ടപ്പെട്ട മത്സരാർത്ഥി..!! മനസ് തുറന്ന് അദിതി റായ്
ബിഗ് ബോസ് സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥികളിലൊരാളായിരുന്ന അദിതി റായുടെ പുതിയ വെളിപ്പെടുത്തല്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മലയാളിയാണെങ്കിലും താരം പഠിച്ചതെല്ലാ കേരളത്തിന് പുറത്താണ്. അച്ഛന്‍ മലയാളിയും അമ്മ കന്നഡയുമാണ് അതുകൊണ്ട് തന്നെ സംസാരത്തിലും അല്പം കന്നഡചുവയണ്ട്.
അച്ഛന്റെ ഭാഷയും സംസ്‌കാരവുമൊക്കെയാണ് പഠിച്ചത്. മലയാളിയായതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദിതി പറയുന്നു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
നാട്ടിലെ പച്ചപ്പ് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. കന്നഡ സിനിമയിലായിരുന്നു ആദ്യം വര്‍ക്ക് ചെയ്തത്. സില്‍വിയ എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര് പിന്നീട് പ്രൊഫഷനുമായി ബന്ധപ്പെട്ടാണ് അദിതിയായത്.
മലയാള സിനിമയുമായി ബന്ധപ്പെട്ട പ്രമോയക്ക് വേണ്ടിയാണ് താരം ആദ്യമായി ഏഷ്യാനെറ്റിലേക്ക് കടന്നുവന്നത്. അങ്ങനെയാണ് തനിക്ക് ബിഗബോസില്‍ അവസരം ലഭിക്കുന്നത്. ഇപ്പോഴിതാ സീസണ്‍ ടുവിനെ ക്കുറിച്ച് താരം തുറന്നു പറയുകയാണ്.
ഇഷ്ടപ്പെട്ട മത്സാര്‍ത്ഥി ഡോ.രജിത് കുമാര്‍ ആണെന്നും അതിന് കാരണവും അദ്ദേഹത്തെ മനസിലാക്കാന്‍ പ്രേക്ഷകര്‍ക്ക് എളുപ്പം സാധിച്ചെന്നും അദ്ദേഹത്തിന് ഇത്രയധികം ഫാന്‍ബേസ് ഉളളത് അതുകൊണ്ടാണെന്നും താരം പറഞ്ഞു. മറ്റ് അംഗങ്ങള്‍ ഗ്രൂപ്പിസം കളിച്ച് പോര് ഉണ്ടാക്കുന്നതാണെന്ന് ഷോ കാണുന്നവര്‍ക്ക് മനസിലാകുമെന്നും ആര്യ ബുദ്ധിമതിയാണെന്നും അദിതി കൂട്ടിചേര്‍ത്തു.