ആര്യയും വീണയും തമ്മിൽ പൊരിഞ്ഞ വഴക്ക് – ഇതിന് വേണ്ടിയാണ് കാത്തിരുന്നതെന്ന് ബിഗ് ബോസ് ആരാധകർ..!!

പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നായി മാറിയ ബിഗ് ബോസ് സീസൺ ടുവിൽ ആരും പ്രതീക്ഷിക്കാത്ത ഒരു കലഹം. ഉറ്റ സുഹൃത്തുക്കളായ ആര്യയും വീണയും തമ്മിലുള്ള കലഹമാണ് ബിഗ് ബോസ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് ടെലികാസ്റ്റ് ചെയ്യുന്ന വീഡിയോയുടെ പ്രൊമോയാണ് യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നിരിക്കുന്നത്.

ബിഗ് ബോസ് സീസൺ ടുവിൽ ഏറ്റവും അടുത്ത കൂട്ടുകാർ ആരാണെന്ന് ചോദിച്ചാൽ എല്ലാവരും പറയുക ആര്യയുടെയും വീണയുടെയും പേരായിരിക്കും. ഇരുവരും ഒരുമിച്ചാണ് ഗെയിം കളിക്കുന്നതെന്ന് വരെ ആരോപണം വന്നിരുന്നു.

ഈ ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ഫാൻ ബേസുള്ള ഒരാളാണ് ആര്യ. ആര്യ നല്ലയൊരു ഗെയിം പ്ലേയർ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. രജത് കഴിഞ്ഞാൽ ഏറ്റവും നന്നായി ഗെയിം കളിക്കുന്നതും ആര്യയാണെന്ന് പറയാം.

എന്നാൽ ഇപ്പോഴിതാ ആര്യയും വീണയും തമ്മിൽ വഴക്ക് കൂടുന്ന വിഡിയോയാണ് ബിഗ് ബോസ് പ്രൊമോ ആയി പുറത്തുവിട്ടിരിക്കുന്നത്. എന്തിനാണ് വഴക്ക് കൂടുന്നതെന്ന് എപ്പിസോഡ് വരുമ്പോൾ മാത്രമേ മനസ്സിലാകൂ.

ആര്യയ്ക്ക് എന്തെങ്കിലും പ്രശനം ഉണ്ടാവുമ്പോൾ താൻ ഒപ്പമുണ്ടാറുണ്ടെന്നും എന്നാൽ തനിക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുമ്പോൾ ആര്യ കൂടെ കാണാറില്ലായെന്നും വീണ പറയുന്നത് വിഡിയോയിൽ കാണാം.

CATEGORIES
TAGS
NEWER POSTഎതിർപ്പിന് പിന്നിലെ പ്രധാന കാരണം മതം..!! പ്രണയബന്ധത്തിന് വീട്ടുകാരുടെ സമ്മതമില്ലെന്ന് തുറന്ന് പറഞ്ഞ് എലീന പടിക്കൽ

COMMENTS