ഡിഗ്രി പൂർത്തിയാക്കാത്ത എനിക്ക് ആര് ജോലി തരാൻ?? അങ്ങനെയാണ് സിനിമയിൽ എത്തിയത് – തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ

ഡിഗ്രി പൂർത്തിയാക്കാത്ത എനിക്ക് ആര് ജോലി തരാൻ?? അങ്ങനെയാണ് സിനിമയിൽ എത്തിയത് – തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ

യുവനടന്മാരിൽ അഭിനയത്തിന്റെ കാര്യത്തിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ഫഹദ് ഫാസിൽ. നായകനായും വില്ലനായും ഇപ്പോൾ തിളങ്ങി നിൽക്കുന്ന ഏക താരമാണ് ഫഹദ്. ‘ഷമ്മി ഹീറോയാടാ.. ഹീറോ..’ ഈ ഡയലോഗ് പറഞ്ഞ് പ്രേക്ഷകരെ ഞെട്ടിച്ച വില്ലനാണ് കുമ്പളങ്ങി നെറ്റസിലെ ഷമ്മി. അത് അത്രത്തോളം ഗംഭീരമാക്കാൻ ഫഹദിനല്ലാതെ മറ്റ് ഏത് യുവനടന് സാധിക്കും.

ആദ്യ ചിത്രം പരാജയമായപ്പോൾ ഇവൻ അഭിനയിക്കാൻ അറിയില്ലയെന്ന് പറഞ്ഞ് കളിയാക്കിയ ആളുകൾക്കുള്ള മറുപടി ആയിരുന്നു ഫഹദിന്റെ തിരിച്ചുവരവിനുള്ള ഓരോ കഥാപാത്രങ്ങളും. റിയലിസ്റ്റിക് അഭിനയത്തിന് ഫഹദിന്റെ പേരാണ് ഇപ്പോഴുള്ള കൂടുതൽ പേരും പറയുന്നത്. ഫഹദ് സിനിമയിൽ എത്തിപ്പെട്ടത് എങ്ങനെയാണെന്ന് പലർക്കും അറിയാത്ത കാര്യമാണ്.

ഇപ്പോഴിതാ താരം തന്നെ ഒരു ഇന്റർവ്യൂയിലൂടെ എല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ്. ‘ഡിഗ്രി പൂർത്തീകരിച്ചിട്ടില്ല, പഠിക്കാൻ മണ്ടൻ ഒന്നുമല്ലായിരുന്നു. പക്ഷേ ഒന്നിനോടും ശ്രദ്ധ കാണിക്കാൻ അന്ന് പറ്റിയില്ല. ഡിഗ്രി കംപ്ലീറ്റ് ചെയ്ത ഒരാൾക്ക് ആര് ജോലി തരാനാണ്?? അങ്ങനെയാണ് സിനിമയിൽ എത്തിയത്.

എന്നാലോ അതിലും ആദ്യം പരാജയപ്പെട്ടു. പക്ഷേ പിന്നീട് അഭിനന്ദനങ്ങൾ കിട്ടി. അപ്പോൾ മനസ്സിലായി ഇതാണ് എനിക്ക് പറ്റിയ പണിയെന്ന്. ജീവിതകാലം മുഴുവനും അഭിനയിക്കാൻ ഒന്നുമില്ല, പക്ഷേ അഭിനയിക്കാൻ പറ്റുന്ന അത്രയും കാലം അഭിനയിക്കും..’ ഫഹദ് വെളിപ്പെടുത്തി.

ഫഹദ് നായകനാകുന്ന ട്രാൻസ് ഈ മാസം 14 നാണ് റിലീസ് ചെയ്യുന്നത്. നസ്രിയയാണ് ഫഹദിന്റെ നായികയായി സിനിമയിൽ അഭിനയിക്കുന്നത് എന്ന പ്രതേകതയും ചിത്രത്തിന് ഉണ്ട്. ഹിറ്റ് സിനിമകളുടെ അമരക്കാരൻ അൻവർ റഷിദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

CATEGORIES
TAGS

COMMENTS