ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതിൽ എനിക്ക് അഭിമാനം തോന്നുന്നു – ഹരീഷ് പേരടി

ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതിൽ എനിക്ക് അഭിമാനം തോന്നുന്നു – ഹരീഷ് പേരടി

തമിഴകത്തിന്റെ ഇളയദളപതി വിജയ് യെ ഇന്നലെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മാസ്റ്റര്‍’ ന്റെ ചിത്രീകരണവേളയിലാണ് ആദായ നികുതി വകുപ്പ് വിജയിയെ കസ്റ്റഡിയില്‍ എടുത്തത്. നെയ് വേലിയിലാണ് ചിത്രീകരണം നടന്നത്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ നടന്‍ ഹരീഷ് പേരടി പങ്കുവച്ച കുറിപ്പ് ആരാധകര്‍ക്കിടയില്‍ ശ്രദ്ദേയമാകുകയാണ്. ആണത്വമുള്ള ഒരു മനുഷ്യന്റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു എന്നാണ് അദ്ദേഹം കുറിച്ചത്. പോസ്റ്റിന് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. നിരവധി പേരാണ് വിജയ് യ്ക്ക് പിന്തുണയുമായി രംഗത്തെത്തിയ്ത്. താരത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗിലുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ നടന്നത്.

ചോദ്യം ചെയ്യലിനിടെ കസ്റ്റഡില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ അഞ്ച് വര്‍ഷത്തോളമായി 25 കോടിരൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. 24 മണിക്കൂര്‍ പിന്നിട്ടിട്ടും വിജയ് കസ്റ്റഡിയില്‍ തന്നെയാണ്, ഇനിയുള്ള നീക്കങ്ങള്‍ തമിള്‍ മക്കള്‍ ഉറ്റുനോക്കുകയാണ്.

ബന്ധപ്പെട്ട രേഖകള്‍ ഇനിയും ലഭ്യമായിട്ടില്ല. നടന്റെ വീട്ടില്‍ നിന്നും പരിശോധനകള്‍ ഇപ്പോഴും തുടരുകയാണ്. ഇന്നലെ രാവിലെ മുതല്‍ എജിഎസ് എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധമുള്ള 20 ഇടങ്ങളില്‍ റെയ്ഡ് ആരംഭിച്ചിരുന്നു.

തമിഴ് സിനിമാ പ്രൊഡ്യൂസര്‍ ഗോപുരം ഫിലിംസിന്റെ അന്‍പുച്ചെഴിയന്റെ വീട്ടിലും ഓഫീസിലും പരിശോധന നടത്തി. ബിഗില്‍ ചിത്രത്തിനായി പണം പലിശയ്ക്ക് നല്‍കിയ അന്‍പു ചെഴിയന്റെ വീട്ടില്‍ നിന്നും 63 കോടിയാണ് ഇന്നലെ പിടിച്ചെടുത്തത്.

CATEGORIES
TAGS

COMMENTS