മദ്യപിക്കുന്നത് തുറന്ന് പറയുന്നത് തെറ്റാണോ?? അത് എന്റെ ഇഷ്ടമാണ് – വിമർശനങ്ങൾക്ക് മറുപടിയുമായി വീണ നന്ദകുമാർ

മദ്യപിക്കുന്നത് തുറന്ന് പറയുന്നത് തെറ്റാണോ?? അത് എന്റെ ഇഷ്ടമാണ് – വിമർശനങ്ങൾക്ക് മറുപടിയുമായി വീണ നന്ദകുമാർ

ഒറ്റ സിനിമകൊണ്ട് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നന്ദകുമാർ. അടുത്തിടെ റിലീസ് ആയ ‘കെട്ടിയോൾ ആണെന്റെ മാലാഖ’ എന്ന ചിത്രത്തിൽ തകർത്ത് അഭിനയിച്ച വീണയെ അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല. ഗംഭീരാഭിപ്രായമാണ് ആ ഒറ്റ സിനിമ നേടിക്കൊടുത്തത്.

ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി ഒരു ഇന്റർവ്യൂയിൽ താൻ ബിയർ കുടിക്കാറുണ്ടെന്ന് പറഞ്ഞത് ഒരുപാട് ചർച്ചകൾക്ക് ഇടയിക്കിയിരുന്നു. ചിലർ അതിനെ മോശം രീതിയിൽ വാഖ്യാനിച്ചു. ട്രോളുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു. നല്ലതും മോശമതുമായ ട്രോളുകൾ രൂപം കൊണ്ടിരുന്നു.

ഇപ്പോഴിതാ അതിനൊക്കെ പ്രതികരിച്ചുകൊണ്ട് വീണ വീണ്ടും വന്നിരിക്കുകയാണ്. ‘മദ്യപിക്കുമെന്ന് തുറന്നു പറയുന്നത് അത്ര വലിയ തെറ്റാണോ ? അത് പറയാൻ എല്ലാവരും എന്തിനാണ് മടിക്കുന്നത്. ബിയർ കഴിച്ചാൽ ഞാൻ കൂടുതലായി സംസാരിക്കുമെന്ന് അടുത്തിടെ പറഞ്ഞിരുന്നു.

ഇന്നത്തെ കാലത്ത് പല ആളുകളും, കുട്ടികളും ബിയർ അടിക്കാറുണ്ട്. അത് തുറന്ന് പറയുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കുടിക്കുന്നതും, കുടിക്കാത്തതുമൊക്കെ ഓരോ ആളുകളുടെ സ്വകാര്യ താൽപര്യമാണ്..’ വീണ തുറന്നടിച്ചു.

താൻ പറഞ്ഞത് വളച്ചൊടിച്ച് ട്രോൾ ഇറക്കുന്നതും, അത് അവഹേളനം എന്ന രീതിയിൽ ഇറക്കുന്നതുമൊക്കെ ശരിയാണോ തെറ്റാനാണോ എന്ന് അവർ തീരുമാനിക്കട്ടെ, വീണ കൂട്ടിച്ചേർത്തു. തീയേറ്ററിൽ ഗംഭീരാഭിപ്രായം നേടി വിജയിച്ച ചിത്രം ഡി.വി.ഡി റിലീസും തകർത്ത് മുന്നേറുന്നുണ്ട്.

CATEGORIES
TAGS

COMMENTS