‘അവൻ ഇത്രയും വേഗത്തിൽ വളരേണ്ടിയിരുന്നില്ല..’ – അനിയനെകുറിച്ച് നടി സനുഷ

‘അവൻ ഇത്രയും വേഗത്തിൽ വളരേണ്ടിയിരുന്നില്ല..’ – അനിയനെകുറിച്ച് നടി സനുഷ

ദാദാ സാഹിബ് എന്ന സിനിമയിലൂടെ ബാലതാരമായി വന്ന് പിന്നീട് നായികയായി അഭിനയിച്ച താരമാണ് നടി സനുഷ സന്തോഷ്. മീശമാധവനിൽ കാവ്യയുടെ കുട്ടിക്കാലം ചെയ്തത് സനുഷ ആയിരുന്നു. രണ്ട് തവണ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് വാങ്ങിയിട്ടുള്ള താരമാണ് സനുഷ.

കാഴ്ചയിൽ മമ്മൂട്ടിയുടെ മകളായി ഗംഭീരമായി അഭിനയിച്ചിരുന്നു സനുഷ അതിന് ശേഷമാണ് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയത്. കല്ലുകൊണ്ടൊരു പെൺകുട്ടിയിലാണ് സനുഷ ആദ്യമായി അഭിനയിച്ചത്. ദിലീപിന്റെ മിസ്റ്റർ മരുമകൻ എന്ന സിനിമയിലൂടെ നായികയായും അരങ്ങേറ്റം കുറിച്ചു.

സനുഷയുടെ അനിയൻ സനൂപും സിനിമയിൽ തിളങ്ങിയ താരമാണ്. ‘ഫിലിപ്സ് ആൻഡ് ദി മങ്കി’ എന്ന സിനിമയിലാണ് സനൂപ് ആദ്യമായി അഭിനയിച്ചത്. മലയാളത്തിന് പുറമെ തമിഴിലും സനുഷ നായികയായി അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ സനുഷ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ അനിയനുമൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്. ‘അവൻ ഇത്രയും വേഗത്തിൽ വളരേണ്ടിയിരുന്നില്ല..’ എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അണിയനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

‘ഈ ദിവസങ്ങളിൽ ഞാൻ ആഗ്രഹിച്ചു പോകുന്നു, അവൻ ഇത്രയും വേഗത്തിൽ വളരേണ്ടിയിരുന്നില്ല.. നിനക്ക് എന്നും ഒരുപോലെ ഇരുന്നൂടെ.. എന്നിരുന്നാലും ഇനി നീ എത്ര വളർന്നാലും നിന്നെ സ്നേഹിച്ച്, വഴക്കുണ്ടാക്കി, എല്ലാത്തിനും ഒപ്പം നിന്ന് നിന്റെ കൂടെ തന്നെയുണ്ടാകും..’ സനുഷ ഫോട്ടോക്ക് ഒപ്പം കുറിച്ചു. ജേഴ്സി എന്ന തെലുഗ് ചിത്രത്തിലാണ് സനുഷ അവസാനമായി അഭിനയിച്ചത്. സനൂപ് ‘ജോണി ജോണി യെസ് പപ്പാ’ എന്ന ചിത്രത്തിലും.

CATEGORIES
TAGS