‘അത് എന്റെ അറിവോടുകൂടി ഉള്ളതല്ല.. ദയവായി തെറ്റിദ്ധരിക്കരുത്..’- വ്യാജന്മാരെ തുറന്നുകാട്ടി നടി അനശ്വര രാജൻ

‘അത് എന്റെ അറിവോടുകൂടി ഉള്ളതല്ല.. ദയവായി തെറ്റിദ്ധരിക്കരുത്..’- വ്യാജന്മാരെ തുറന്നുകാട്ടി നടി അനശ്വര രാജൻ

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ കീർത്തിയായി തിളങ്ങി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അനശ്വര രാജൻ. മഞ്ജു വാര്യർ നായികയായി എത്തിയ ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജുവിന്റെ മകളായിട്ട് അഭിനയിച്ചാണ് അഭിനയരംഗത്തേക്ക് വരുന്നത്. അതിലെ ഗംഭീരപ്രകടനത്തോടെയാണ് അനശ്വര തണ്ണീർമത്തൻ ദിനങ്ങളിൽ എത്തുന്നത്.

ഗംഭീരവിജയമാണ് ആ ചിത്രം നേടിയത്. അതോടുകൂടി നിരവധി ചെറുപ്പക്കാർ അനശ്വരയുടെ ആരാധകരായി മാറുകയും ചെയ്‌തു. കാവ്യാ പ്രകാശ് സംവിധാനം ചെയ്യുന്ന ‘വാങ്ക്’ എന്ന ചിത്രത്തിലാണ് ലോക്ക് ഡൗണിന് മുമ്പ് അനശ്വര അഭിനയിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ ഷൂട്ടിംഗ് ഇല്ലാത്തതിനാൽ അനശ്വര തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സജീവമാണ്.

ലോക്ക് ഡൗൺ ആയതിനാൽ മിക്ക താരങ്ങളും ടിക്ക് ടോക്കിൽ സജീവമാണ്. ഷൂട്ടിംഗ് ഇല്ലാത്തതിനാൽ ഒരു വിനോദമെന്ന രീതിയിലും ആരാധകർക്ക് വേണ്ടി വീഡിയോ ചെയ്തുമാണ് എല്ലാവരും സമയം ചിലവഴിക്കുന്നത്. എന്നാൽ അനശ്വര ടിക്ക് ടോക്ക് വീഡിയോസ് ചെയ്യാറില്ല. അനശ്വര ടിക്ക് ടോക്കിൽ ഉണ്ടോയെന്ന് നിരവധി പേർ താരത്തോട് ചോദിക്കാറുണ്ട്.

അതിന് മറുപടിയായി തന്റെ ഇൻസ്റ്റാഗ്രാമിൽ അതിന് മറുപടി നൽകിയിരിക്കുകയാണ് അനശ്വര. ‘നിരവധി പേർ എനിക്ക് മെസ്സേജ് ആയക്കാറുണ്ട്, ഞാൻ ടിക്ക് ടോക്കിൽ ഉണ്ടോ എന്നും, എന്തുകൊണ്ട് അതിൽ വീഡിയോ ഒന്നും പോസ്റ്റ് ചെയ്യുന്നില്ലായെന്നും ചോദിക്കാറുണ്ട്. എനിക്ക് ഇതുവരെ ടിക്ക് ടോക്ക് അക്കൗണ്ടുകൾ ഒന്നുമില്ല, അതിനെ കുറിച്ച് ഒരു വിവരവുമില്ല.

അതുപോലെ എന്റെ പേരിൽ ഞാനാണെന്ന് രീതിയിൽ നിരവധി അക്കൗണ്ടുകളുണ്ട്‌. ദയവായി തെറ്റിദ്ധരിക്കരുത്.. ഞാൻ അതിന് ഉത്തരവാദിയല്ല..’ അനശ്വര കുറിച്ചു. കഴിഞ്ഞ ദിവസം അനശ്വര ബീച്ചിൽ നിൽക്കുന്ന ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നു. ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

CATEGORIES
TAGS