അയ്യോ ഇത് ഞങ്ങളുടെ ബബിത ടീച്ചർ ആണോ..!! നടി ദിവ്യപ്രഭയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറൽ

വിനയ് ഫോർട്ട് നായകനായ തമാശ എന്ന ചിത്രത്തിലെ ബബിത ടീച്ചറായി അഭിനയിച്ച ദിവ്യപ്രഭയെ നമ്മൾ അത്ര പെട്ടന്ന് മറക്കുകയില്ല. ചിത്രത്തിലെ ശ്രീനിവാസൻ മാഷും ബബിത ടീച്ചറും ചേർന്നുള്ള പ്രണയഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ബോഡി ഷെയ്മിങ്’ എന്ന വിഷയം ആസ്പദമാക്കിയാ ചിത്രം തീയേറ്ററുകളിൽ സൂപ്പർഹിറ്റ് ആയിരുന്നു.

ദിവ്യപ്രഭ തമാശയ്ക്ക് മുമ്പ് തന്നെ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ്. ഇതിഹാസ എന്ന സിനിമയാണ് ദിവ്യപ്രഭയുടെ സിനിമാജീവിതത്തിൽ വഴിത്തിരിവ്. മോഹൻലാൽ നായകനായ ലോക്‌പാൽ എന്ന ചിത്രത്തിലാണ് ദിവ്യാ ആദ്യമായി അഭിനയിക്കുന്നത്. സിനിമയ്ക്ക് പുറമേ സീരിയലിൽ താരം തിളങ്ങിയിട്ടുണ്ട്.

ഫ്ലവർസ് ടി.വിയിലെ ‘ഈശ്വരൻ സാക്ഷിയായി’ എന്ന സീരിയലിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളം സംസ്ഥാന ടെലിവിഷൻ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. പാർവതി കേന്ദ്രകഥാപാത്രമായ ടേക്ക് ഓഫിലും ഒരു പ്രധാന വേഷത്തിലും ദിവ്യപ്രഭ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ദിവ്യ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചത് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ബബിത ടീച്ചറായി സാരിയിൽ തിളങ്ങിയ ദിവ്യയെ മോഡേൺ വേഷത്തിൽ വന്നപ്പോൾ ശരിക്കും ആരാധകർ ഞെട്ടി. സ്റ്റാർ ആൻഡ് സ്റ്റൈലിന് വേണ്ടി ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകർ നല്ല കമന്റുകൾ ഇട്ടിട്ടുണ്ട്. ചിലർ നമ്മുക്ക് ഇങ്ങനത്തെ വേഷങ്ങൾ വേണ്ട ചേച്ചിയെന്നും കമന്റ് ചെയ്തിട്ടുണ്ട്.

CATEGORIES
TAGS
OLDER POST‘അങ്ങനെയുള്ള ഒരാളിനൊപ്പം ജീവിക്കാൻ എനിക്ക് പറ്റില്ല..’ – നഷ്ടപ്രണയത്തെ കുറിച്ച് രഞ്ജിനി ഹരിദാസ്