‘അമ്മ പെങ്ങൻമാർ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറിയുo കുലസ്ത്രീ വിളിയും..’ – മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടി ലക്ഷ്മി പ്രിയ

‘അമ്മ പെങ്ങൻമാർ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറിയുo കുലസ്ത്രീ വിളിയും..’ – മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടി ലക്ഷ്മി പ്രിയ

മോഹൻലാൽ നായകനായ ‘നരൻ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് നടി ലക്ഷ്മി പ്രിയ. വിവാഹശേഷം അഭിനയത്തിലേക്ക് വന്ന താരം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാട് ചിത്രങ്ങളിൽ ഒരു നാടൻ പെൺകുട്ടിയുടെ വേഷത്തിൽ എത്താറുള്ള ലക്ഷ്മി ജീവിതത്തിലും അത്തരത്തിൽ ഒരാളാണ്.

ഈശ്വരവിശ്വാസി കൂടിയായി ലക്ഷ്മി ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികൾക്കൊപ്പം നിന്നെയൊരു കലാകാരിയാണ്. അതുകൊണ്ട് തന്നെ ചിലരിൽ നിന്ന് മോശം പാമർശനങ്ങളും കളിയാക്കലുകളും കേൾക്കേണ്ടി വന്ന താരം ഇപ്പോഴിതാ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്ത് എഴുതിയിരിക്കുകയാണ്.

അടുത്തിടെ മലയാളത്തിലെ ഒരു പ്രമുഖ മാധ്യമപ്രവർത്തകയ്ക്ക് നേരിടേണ്ടി വന്ന സൈബർ അക്രമങ്ങൾക്ക് എതിരെ മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിൽ പത്രപ്രവർത്തകരിൽ ചിലർ ആരോപണം ഉന്നയിച്ചിരുന്നു. അതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങളെ പ്രതികൂലിച്ചാണ് ലക്ഷ്മി കുറിപ്പ് എഴുതിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പാർട്ടിയിൽ പ്രവർത്തിക്കുന്ന ആളുകളിൽ നിന്ന് അമ്മ പെങ്ങൻമാർ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറിയുo അങ്ങയുടെ പാർട്ടിയിലുള്ള ചില സ്ത്രീകൾ കുലസ്ത്രീ എന്ന് വിളിച്ച് ആക്ഷേപിക്കുകയാണെന്നും ലക്ഷ്മി ചൂണ്ടികാണിച്ചു. ശബരിമല സ്ത്രീ പ്രവേശനത്തിൽ അഭിപ്രായം പറഞ്ഞപ്പോൾ തൊട്ടാണ് തനിക്ക് ഈ അക്രമം നേരിടേണ്ടി വന്നതെന്ന് ലക്ഷ്മി പറയുന്നു.

കേരളം പോലെയൊരു സംസ്ഥാനത്ത് അവിശ്വാസികളെ പോലെ വിശ്വാസികൾക്കും അഭിപ്രായം പറയാൻ അവകാശമില്ലേയെന്ന് ലക്ഷ്മി ചോദിച്ചു. പാർട്ടിക്ക് വേണ്ടി വിപ്ലവഗാനങ്ങൾ എഴുതിയ ട്ടണക്കാട് പുരുഷോത്തമന്റെ മരുമകളാണ് താനെന്നും പാർട്ടിക്ക് വേണ്ടി അളവറ്റ സംഭാവനകൾ ചെയ്ത കുടുംബത്തെ കല്ലെറിയുന്ന അണികൾക്ക് അറിയില്ലയെന്നും ലക്ഷ്മി ചൂണ്ടികാണിച്ചു.

സ്ത്രീകൾക്ക് എതിരെ എന്ത് വൃത്തികേടും പറയാമെന്ന് വിചാരിക്കുന്ന ഇത്തരക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും ലക്ഷ്മി മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ പറയുന്നു.ലക്ഷ്മി പിന്തുണ അറിയിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകൾ ഇടുന്നത്. മുഖം നോക്കാതെ ഇവർക്കെതിരെ നടപടി എടുക്കണമെന്നാണ് കൂടുതൽ പേരുടെയും ആവശ്യം.

CATEGORIES
TAGS