അമ്മയുടെ അഭിനയം കാണാൻ ലൊക്കേഷനിൽ മകനും..!! ചിത്രം പങ്കുവച്ച് നവ്യ നായർ

അമ്മയുടെ അഭിനയം കാണാൻ ലൊക്കേഷനിൽ മകനും..!! ചിത്രം പങ്കുവച്ച് നവ്യ നായർ

മലയാളത്തിന്റെ പ്രിയ താരം നവ്യാ നായര്‍ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് സജീവമാവുകയാണ്. ഒരുത്തി എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് താരം തിരിച്ചുവരവ് നടത്തുന്നത്.

തനി നാട്ടിന്‍പുറത്തുകാരിയായാണ് താരം ഒരുത്തിയില്‍ എത്തുന്നത്. ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ അഭിനയ രംഗത്ത് സജീവമാകുന്നത്. നവ്യയുടെ അഭിനയം കാണാൻ പ്രേക്ഷകരും ആരാധകരും കാത്തിരിക്കുകയാണ്.

ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. മകന്‍ സായ് കൃഷ്ണ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിയ വിവരം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്. മകന്റെ ചിത്രം അടക്കമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പോസ്റ്റര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും ചേര്‍ന്ന് ആയിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. അഭിനയരംഗത്ത് സജീവമായിരുന്നില്ലെങ്കിലും താരം സോഷ്യല്‍ മീഡിയയിലൂടെയും നൃത്തവേദികളില്‍ വളരെ സജീവമായിരുന്നു.

നൃത്തത്തെ വളരെയധികം സ്‌നേഹിക്കുന്ന താരം വിവാഹ ശേഷവും പഠനം തുടര്‍ന്നിരുന്നു. നൃത്തവേദികളില്‍ വീണ്ടും സജീവമായ താരത്തിന്റെ തിരിച്ച് വരവ് ആരാധകര്‍ ഏറെ കാത്തിരുന്ന ഒന്നായിരുന്നു.

CATEGORIES
TAGS

COMMENTS