ചോക്ലേറ്റിൽ നിന്നും ഡാർക്ക് ചോക്ലേറ്റിലേക്ക്..!! ആരാധകരുടെ സ്‌നേഹത്തിന് നന്ദി അറിയിച്ച് ചാക്കോച്ചൻ

ചോക്ലേറ്റിൽ നിന്നും ഡാർക്ക് ചോക്ലേറ്റിലേക്ക്..!! ആരാധകരുടെ സ്‌നേഹത്തിന് നന്ദി അറിയിച്ച് ചാക്കോച്ചൻ

2020 ലെ തുടക്കത്തില്‍ തന്നെ ഗംഭീര റെസ്‌പോണ്‍സാണ് നടന്‍ കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയചിത്രം അഞ്ചാം പാതിരയ്ക്ക് ലഭിക്കുന്നത്. മികച്ച സിനിമകളിലൂടെ താരം മലയാള സിനിമയില്‍ കുതിക്കുകയാണ്.

മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ ഗണത്തില്‍ അഞ്ചാം പാതിര ഇടംനേടിയിരിക്കുകയാണ്. ചോക്ലേറ്റ് ഹീറോയായി കരിയര്‍ തുടങ്ങിയ താരം ഇന്ന് ത്രില്ലര്‍ സിനിമകളുടെ ഭാഗമായി എത്തി നില്‍ക്കുമ്പോള്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്.

മികച്ച കഥാപാത്രങ്ങളിലൂടെ താരം ആരാധകരുടെ മനസ്സ് കീഴടക്കി കൊണ്ടിരിക്കുകയാണ്. മികച്ച റൊമാന്റിക് ചിത്രത്തില്‍ അഭിനയിച്ച് ഇപ്പോള്‍ വേറിട്ട കഥാപാത്രങ്ങള്‍ ചെയ്ത് തന്നെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന ആരാധകരുടെയും സ്‌നേഹത്തിനു നന്ദി അറിയിക്കുകയാണ് താരമിപ്പോള്‍.

രണ്ടുവര്‍ഷത്തിനിടെ താരത്തിന്റെ ജീവിതത്തില്‍ നടന്നത് ഒട്ടേറെ മാറ്റങ്ങള്‍ ആണ്. കഴിഞ്ഞ വര്‍ഷമായിരുന്നു ജീവിതത്തിലേക്ക് ഇസ കടന്നു വന്നത്. അഞ്ചാം പാതിരയില്‍ താരത്തിന്റെ നായികയായി എത്തിയത് രമ്യാ നമ്പീശന്‍ ആയിരുന്നു.

CATEGORIES
TAGS

COMMENTS