ആ നഷ്ടം മനസ്സിനെ പറഞ്ഞു വിശ്വസിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല..!! ഹോസ്പിറ്റലിന്റെ അനാസ്ഥമൂലം നഷ്ടപ്പെട്ടത് ഭാര്യയുടെ ജീവൻ

ആ നഷ്ടം മനസ്സിനെ പറഞ്ഞു വിശ്വസിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല..!! ഹോസ്പിറ്റലിന്റെ അനാസ്ഥമൂലം നഷ്ടപ്പെട്ടത് ഭാര്യയുടെ ജീവൻ

ഹോസ്പിറ്റലിന്റെ അനാസ്ഥമൂലം ഭാര്യയെ നഷ്ടപ്പെട്ട രജ്‌നേഷിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. 29 ഡിസംബര്‍ 2019 നാണ് അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ജീവിതവും നഷ്ടപ്പെട്ടത്.

ക്രിഡന്‍സ് ഹോസ്പിറ്റിലെ ചികിത്സാപ്പിഴവും അനാസ്ഥയുമാണെന്ന് ഇത് സംഭവിക്കാന്‍ കാരണമെന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നു. മൈനര്‍ സര്ജറിയ്ക്ക് ശേഷം കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചാണ് അഷിത ലോകത്തോടെ വിടപറഞ്ഞത്.

ജീവിതത്തിലെ വിളക്കായിരുന്നു അവള്‍, 2020 അവള്‍ക്കു ഏറ്റവും പ്രതീക്ഷയുള്ള വര്‍ഷമായിരുന്നു പക്ഷെ അവളുടെ ജീവന്‍ അപഹരിച്ചവര്‍ അവളെ അതിനു അനുവദിച്ചില്ല, താന്‍ സഫലീകരിക്കാമെന്നേറ്റ അവളുടെ പല ആഗ്രഹങ്ങള്‍ക്കും വേണ്ടി അവള്‍ കാത്തുനിന്നില്ല. തന്നെ ഒരു കടക്കാരനാക്കി ഒറ്റയ്ക്കാക്കി അവള്‍ യാത്രയായി, അതിന്റെ വിങ്ങല്‍ എന്നും നെഞ്ചിലുണ്ടെന്നു അദ്ദേഹം കുറിപ്പിലെഴുതി.

അഷിത പങ്കുവെച്ചതെല്ലാം ഇന്നും ഒരു മായചിത്രം പോലെ അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. അവള്‍ സ്‌നേഹിച്ച അവളെ സ്‌നേഹിച്ച എല്ലാ നല്ലവരായ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയും അദ്ദേഹം അര്‍പ്പിച്ചു.

CATEGORIES
TAGS

COMMENTS