‘അമ്പമ്പോ ഇത് എന്തൊരു ലുക്കാണ്..’, സ്‌റ്റൈലിഷ് ലുക്കിൽ നടൻ വിനുമോഹനും ഭാര്യയും – ഫോട്ടോസ് വൈറൽ

‘അമ്പമ്പോ ഇത് എന്തൊരു ലുക്കാണ്..’, സ്‌റ്റൈലിഷ് ലുക്കിൽ നടൻ വിനുമോഹനും ഭാര്യയും – ഫോട്ടോസ് വൈറൽ

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചുപറ്റിയ താരമാണ് നടൻ വിനുമോഹൻ. സിനിമയിലെ ഗംഭീര അഭിനയത്തിന് മികച്ച പുതുമുഖ നടനുള്ള ഏഷ്യാനെറ്റ് അവാർഡ് നേടിയെടുക്കാൻ താരത്തിന് സാധിച്ചിരുന്നു. പിന്നീട് ഇങ്ങോട്ട് വിനു മോഹന്റെ വർഷമായിരുന്നു.

കൈ നിറയെ സിനിമകളുമായി വിനു മോഹൻ മലയാള സിനിമയിലെ നിറസാനിദ്ധ്യമായി മാറി. സൈക്കിൾ, ചട്ടമ്പിനാട്, കളേഴ്സ്, പുലിമുരുകൻ, ജോമോന്റെ സുവിശേഷങ്ങൾ, ഇട്ടിമാണി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ വിനു മോഹൻ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിൻറെ അനിയനാണ് പുലിമുരുകനിൽ അഭിനയിച്ച ശേഷം താരത്തിന് ആരാധകർ കൂടി.

അനശ്വരനടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ കൊച്ചുമകനാണ് വിനുമോഹൻ. വിനു മോഹന്റെ അമ്മ ശോഭയും ഭാര്യ വിദ്യയും അതുപോലെ അനിയൻ അനു മോഹനുമെല്ലാം സിനിമയിൽ അഭിനയിക്കുന്നവരാണ്. നടൻ സായികുമാറിന്റെ അനന്തരവൻ കൂടിയാണ് വിനു. വിനുവും ഭാര്യ വിദ്യയും ജോഡികളായി ഒരു സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്.

ഇരുവരുടെയും ഫോട്ടോസിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയകളിൽ ലഭിക്കാറുള്ളത്. വിദ്യ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഫോട്ടോസിന്റെ ഏറ്റവും വലിയ പ്രതേകത ഇരുവരും സ്‌റ്റൈലിഷ് ലുക്കിൽ യുവാക്കളുടെ പ്രിയപ്പെട്ട ബൈക്കുകളിൽ ഒന്നായ ജാവയിൽ ഇരുന്ന് പോസ് ചെയ്യുന്നത്.

ഷൈൻ സി.വിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മോഡേൺ ഔട്ട് ഫിറ്റുകളിലാണ് ഇരുവരും ഫോട്ടോഷൂട്ടിന് പോസ് ചെയ്തത്. സിനിമയിൽ അത്ര സ്‌റ്റൈലിഷ് റോളുകളിൽ ഒന്നും വിനുവിന് കണ്ടിട്ടില്ലെങ്കിലും ഈ മേക്കോവർ ആരാധകർക്കുപോലും വിശ്വസിക്കാൻ പറ്റാത്തതാണ്. ലോക്ക് ഡൗൺ നാളിൽ തെരുവിൽ കഴിഞ്ഞവർക്ക് കൈതാങ്ങായി ഇരുവരും രംഗത്ത് വന്നത് വാർത്തകളിൽ വന്നിരുന്നു.

CATEGORIES
TAGS