‘കണ്ടാൽ കോളേജ് കുമാരിയെ പോലെ!! കുതിരയ്ക്ക് ഒപ്പം ഫോട്ടോഷൂട്ടുമായി വീണ നായർ..’ – ഫോട്ടോസ് വൈറൽ

‘കണ്ടാൽ കോളേജ് കുമാരിയെ പോലെ!! കുതിരയ്ക്ക് ഒപ്പം ഫോട്ടോഷൂട്ടുമായി വീണ നായർ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി വീണ നായർ. വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ പഞ്ചായത്ത് പ്രസിഡന്റ് ആയ ഷോളി എന്ന കഥാപാത്രമാണ് വീണയെ സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്. കുട്ടികാലം മുതൽ ക്ലാസിക്കൽ ഡാൻസ് പഠിച്ച വീണ അഭിനയത്തിലേക്ക് വരുന്നത് 2008-2009 കാലഘട്ടത്തിലാണ്.

2006-ൽ കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ട ഒരാളുകൂടിയാണ് വീണ നായർ. 2014-ലാണ് വീണ വിവാഹിതായാകുന്നത്. ഗായകനും റേഡിയോ ജോക്കിയുമായ അമനാണ് താരത്തിന്റെ ഭർത്താവ്. ധനവിൻ(അമ്പാടി) എന്ന പേരിൽ ഒരു മകനും താരത്തിനുണ്ട്. ‘എന്റെ മക്കൾ, കുഞ്ഞാലി മരക്കാർ, ദേവീമാഹാത്മ്യം, നിലവിളക്ക്, പരിണയം, തട്ടീം മുട്ടീം തുടങ്ങിയ സൂപ്പർഹിറ്റ് സീരിയലുകളിൽ വീണ അഭിനയിച്ചിട്ടുണ്ട്.

മറിയം മുക്ക്, ചന്ദ്രേട്ടൻ എവിടെയാ, കവി ഉദേശിച്ചത്, ഞാൻ പ്രകാശൻ, കോടതി സമക്ഷം ബാലൻ വക്കീൽ, മനോഹരം, ആദ്യരാത്രി തുടങ്ങിയ സിനിമകളിലും വീണ അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റിലെ ‘ബിഗ് ബോസ്’ റിയാലിറ്റി ഷോയിലെ രണ്ടാം സീസണിൽ വീണ നായർ പങ്കെടുത്തിട്ടുണ്ടായിരുന്നു. 63-നാം ദിവസം ഷോയിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു വീണ.

അതിന് ശേഷമാണ് സോഷ്യൽ മീഡിയയിൽ വീണ കൂടുതൽ സജീവമാകുന്നത്. ഇപ്പോഴിതാ കുതിരയ്ക്ക് ഒപ്പമുള്ള വീണയുടെ ഒരു കിടിലം ഫോട്ടോഷൂട്ട് ആണ് വൈറലാവുന്നത്. അനുലാൽ ഫാഷൻ ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിതിൻ സുരേഷാണ് സ്റ്റൈലിംഗ്. രാജേഷ് കൊടുങ്ങലൂരാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ എങ്ങും ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

CATEGORIES
TAGS