December 10, 2023

‘മലയാളത്തിൻ്റെ മഹാനടന്മാർ!! അമ്മ മീറ്റിംഗിൽ സുരേഷ് ഗോപിയുടെ ജന്മദിനം ആഘോഷിച്ചു..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സുരേഷ് ഗോപി. സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ സുരേഷ് ഗോപിക്ക് ഒരിക്കലും സിനിമയിൽ നിന്ന് ഒഴിഞ്ഞുമാറി നടക്കാൻ പറ്റുകയില്ല എന്നതാണ് സത്യം.

തന്റെ അറുപത്തിനാലാം ജന്മദിനം ആഘോഷിക്കുകയാണ് സുരേഷ് ഗോപി ഇന്ന്. സിനിമയിലെ തിരിച്ചുവരവുകൾ മലയാളികൾ കണ്ടിട്ടുണ്ടെങ്കിലും സുരേഷ് ഗോപിയുടെ അത് മാസ്സായി എന്ന് മാത്രം. പുതിയ സിനിമകളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കന്റ് ലുക്ക് പോസ്റ്ററുകളും സുരേഷ് ഗോപിയുടെ ജന്മദിനത്തിൽ അണിയറപ്രവർത്തകർ പുറത്തിറക്കി താരത്തിന് ആശംസകൾ അറിയിക്കുന്നുമുണ്ട്.

അതെ സമയം കൊച്ചിയിൽ നടക്കുന്ന സിനിമ താര സംഘടനയുടെ ജനറൽ ബോഡി മീറ്റിംഗിൽ സുരേഷ് ഗോപിയും പങ്കെടുത്തിരിക്കുകയാണ്. മീറ്റിംഗിൽ വച്ച് സുരേഷ് ഗോപിയുടെ ജന്മദിനം ആഘോഷിക്കുകയും ചെയ്തിരിക്കുകയാണ് സഹപ്രവർത്തകർ. സുരേഷ് ഗോപിയെ കൂടാതെ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും മീറ്റിംഗിൽ പങ്കെടുക്കാൻ എത്തിയിട്ടുമുണ്ട്. രാവിലെ മുതൽ തന്നെ താരങ്ങൾ സുരേഷ് ഗോപിക്ക് ജന്മദിനം ആശംസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നുമുണ്ട്.

മീറ്റിംഗിൽ പങ്കെടുക്കാൻ ബലാ.ത്സംഗ കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവും എത്തിയത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അതുപോലെ നടൻ ഷമ്മി തിലകനെ അമ്മയിൽ നിന്ന് പുറത്താക്കിയതും ഒരു കൂട്ടർ സംഘടനയ്ക്ക് എതിരെ പ്രതികരിക്കാൻ കാരണമാക്കിയിട്ടുണ്ട്. അച്ചടക്ക ലംഘനം ചൂണ്ടികാണിച്ചുകൊണ്ടാണ് ഷമ്മി തിലകനെ പുറത്താക്കിയത്. നടൻ ജഗദീഷ് മാത്രമാണ് ഷമ്മിയെ പുറത്താക്കുന്നതിന് എതിരെ എക്സിക്യൂട്ടീവ് അംഗങ്ങളിൽ എതിർത്തത്.