‘ബിഗ് ബോസിലെ ബ്യൂട്ടി ക്വീൻ അല്ലേ ഇത്!! സാരിയിൽ ക്യൂട്ട് ലുക്കിൽ ഋതു മന്ത്ര..’ – ഫോട്ടോസ് വൈറൽ

ഇന്ത്യയിലെ തന്നെ ഏറ്റവും ബ്രഹ്മണ്ഡമായ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അതിന്റെ പതിപ്പുകൾ പല സീസണുകൾ പിന്നിട്ടു കഴിഞ്ഞിട്ടുമുണ്ട്. മലയാളത്തിൽ നടൻ മോഹൻലാൽ അവതാരകനായി എത്തുന്ന ഷോ മൂന്ന് സീസണുകൾ പൂർത്തിയാവുകയും നാലാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയുമാണ്. ഏതാനം ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുളളത്.

ബിഗ് ബോസ് മലയാളത്തിന്റെ കഴിഞ്ഞ സീസണിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ഋതു മന്ത്ര. മോഡലും അഭിനയത്രിയുമായ ഋതു ഷോയിൽ വരുന്നതിന് മുമ്പ് ചില സിനിമകളിൽ വളരെ ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. അന്നൊന്നും അധികം ആളുകൾ ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് ബിഗ് ബോസിൽ എത്തിയതോടെ ഋതുവിന് ധാരാളം ആരാധകരെ കുറച്ച് ദിവസങ്ങൾ കൊണ്ട് ലഭിച്ചു.

ഷോയുടെ ആദ്യ ആഴചയിൽ തന്നെ സമൂഹമാധ്യമങ്ങളിൽ ആരാധകരും ഫാൻ ഗ്രൂപ്പുകളും ഋതുവിന്റെ പേരിൽ ആളുകൾ തുടങ്ങിയിരുന്നു. പ്രേക്ഷകർ പ്രതീക്ഷിച്ചതുപോലെ നീങ്ങിയിരുന്നെങ്കിൽ ഫൈനലിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുകയും ചെയ്യുമായിരുന്നു ഋതു. ഷോ കഴിഞ്ഞ ശേഷം ഋതുവിനെ ധാരാളം ഫോട്ടോഷൂട്ടുകളിലൂടെയും വീഡിയോയിലൂടെയും സജീവമായി നിൽക്കുന്നത് കണ്ടു.

പലപ്പോഴും ഋതുവിന്റെ ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുകയും ചെയ്തു. ഇപ്പോഴിതാ ഓറഞ്ച് നിറത്തിലെ സാരിയിൽ അതീവ സുന്ദരിയായി തോന്നിപ്പിക്കുന്ന രീതിയിലുള്ള ഫോട്ടോഷൂട്ടുമായി ഒരിക്കൽ കൂടി ആരാധകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് ഋതു. അരുൺ ദേവിന്റെ സ്റ്റൈലിങ്ങിലും അതുൽ കൊച്ചി എടുത്ത ചിത്രങ്ങളാണ് ഇവ. മുകേഷ് മുരളിയാണ് മേക്കപ്പ് ചെയ്തത്.