‘ഈ മഞ്ഞ മറ്റുള്ളവരിലും പ്രകാശം പരത്തട്ടെ!! ക്യൂട്ട് ലുക്കിൽ നടി അമേയ മാത്യു..’ – ഫോട്ടോസ് വൈറൽ

ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിക്കാതെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറുന്നവരെ കുറിച്ച് നമ്മുക്ക് അറിയാവുന്ന കാര്യമാണ്. സിനിമയിലും സീരിയലുകളിലും മാത്രമല്ല ഇന്നത്തെ കാലത്ത് ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ വളരെ പെട്ടന്ന് തന്നെ ഇവർക്ക് ജനശ്രദ്ധ ആകർഷിക്കാൻ കഴിയും. വർഷങ്ങളോളം സിനിമയിൽ അഭിനയിക്കുന്നതിനെക്കാൾ പിന്തുണയും ഇവർക്ക് ലഭിക്കാറുണ്ട്.

മലയാളികൾക്ക് മുന്നിലേക്ക് വേറിട്ട ഒരു ആശയവുമായി എത്തിയ ഓൺലൈൻ വീഡിയോ പ്രൊഡക്ഷൻ കമ്പനി ആയിരുന്നു കരിക്ക്. ഒരുപറ്റം ചെറുപ്പക്കാരായ കലാകാരന്മാരെ മലയാളികൾ അംഗീകരിച്ച് തുടങ്ങിയത് അതിലൂടെ നമ്മൾ കണ്ടതാണ്. കരിക്കിൽ അഭിനയിച്ച താരങ്ങൾക്ക് ഒരുപാട് ആരാധകരെയും ലഭിച്ചു. അതിൽ തന്നെ ഒറ്റ വീഡിയോയിൽ അഭിനയിച്ച് ലക്ഷക്കണക്കിന് ആരാധകരെ നേടിയ ഒരാളുണ്ടായിരുന്നു.

അതിന് മുമ്പ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കരിക്കിന്റെ വീഡിയോയിലൂടെ ആ താരം അറിയപ്പെട്ടു. മോഡലും നടിയുമായ അമേയ മാത്യു ആയിരുന്നു ആ താരം. അമേയയുടെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ത്രൂവായി കരിക്ക് മാറി. അതിന് ശേഷം സോഷ്യൽ മീഡിയയിൽ ധാരാളം ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്തും അമേയ കൂടുതൽ ശ്രദ്ധനേടിക്കൊണ്ടേയിരുന്നു.

അമേയയുടെ ഫോട്ടോഷൂട്ടും അതിന് ചേരുന്ന രസകരമായ ക്യാപ്ഷനുകളും എന്നും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ മഞ്ഞ ഔട്ട്ഫിറ്റിൽ അമേയ ചെയ്ത ഒരു കിടിലം ഫോട്ടോഷൂട്ടാണ് തരംഗമാവുന്നത്. “സൂര്യ പ്രകാശത്തിന്റെ ഈ മഞ്ഞ മറ്റുള്ളവരിലും പ്രകാശം പരത്തട്ടെ..”, എന്ന ക്യാപ്ഷൻ ഇട്ട് അമേയ ചെയ്ത ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അനന്ദു പി.ബിയാണ്.