‘ദ്വീപ് വിടാൻ സമയമായി! ആഘോഷങ്ങൾ അവസാനിപ്പിച്ച് അഹാന തിരകെ നാട്ടിലേക്ക്..’ – ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയായ അഹാന കൃഷ്ണ തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത ശേഷം അവധി ആഘോഷങ്ങളുടെ ഭാഗമായി മാലിദ്വീപിൽ പോയിരിക്കുകയാണെന്ന് വാർത്ത സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലായിരുന്നു. അഹാനയുടെ അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോസും ഒന്നിന് പിറകെ ഒന്നായി ആരാധകർ ഏറ്റെടുത്തുകൊണ്ടേയിരുന്നു.

തന്റെ മാലിദ്വീപ് സന്ദർശനത്തിന് അവസാനം കുറിച്ചിരിക്കുകയാണ്. തിരകെ നാട്ടിലേക്ക് വരുന്നതിന്റെ സങ്കടവും അവിടെ സമയം ചിലവഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും അഹാനയുടെ ഏറ്റവും പുതിയ പോസ്റ്റിൽ ആരാധകർക്ക് കാണാൻ പറ്റും. ഹൈഡ് എവേ ബീച്ച് റിസോർട്ടിൽ ആയിരുന്നു അഹാന താമസിച്ചിരുന്നത്. അവിടെയുള്ള മരങ്ങൾക്ക് ഇടയിൽ നിന്നുള്ള ചിത്രങ്ങളാണ് അഹാന പോസ്റ്റ് ചെയ്തത്.

“ദ്വീപ് വിടാൻ സമയമായി!! ഇത് സാധ്യമാക്കിയതിനും എനിക്ക് ഏറ്റവും മികച്ച ദ്വീപ് സമയം ഉണ്ടെന്ന് ഉറപ്പാക്കാൻ എല്ലാം സജ്ജമാക്കിയതിനും പിക്ക് യുവർ ട്രയൽ ഹോളിഡേ ബുക്കിംഗ് പ്ലാറ്റഫോമിന് നന്ദി..”, ചിത്രങ്ങളോടൊപ്പം അഹാന കുറിച്ചു. ഇത് രണ്ടാമത്തെ തവണയാണ് അഹാന മാലിദ്വീപിൽ പോകുന്നത്. ആദ്യ തവണ പോയപ്പോൾ തന്നെ തന്റെ ഹൃദയത്തിന്റെ ഒരു ഭാഗം അവിടെ വച്ചിട്ടാണ് വന്നതെന്ന് ഈ തവണ ചെന്നപ്പോൾ അഹാന പറഞ്ഞിരുന്നു.

ഇനി വീണ്ടും മാലിദ്വീപിലേക്ക് പോകുമോ എന്നൊക്കെ ചില ആരാധകർ താരത്തിനോട് ചോദിക്കുന്നുണ്ട്. അഹാനയുടെ പുതിയ സിനിമകൾ ഇനി ഇറങ്ങാനുള്ളത് അടിയും നാൻസി റാണിയുമാണ്. ഇത് കൂടാതെ വേറെയും ഒന്ന്-രണ്ട് പുതിയ പ്രൊജെക്ടുകളിൽ അഹാന നായികയായി അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ നിന്നും അന്യഭാഷയിലേക്ക് അഹാന പോകുമോ എന്നറിയാനും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.