‘ഞാനിപ്പോൾ ഒരു വലിയമ്മയാണ്!! വീട്ടിലെ പുതിയ വിശേഷം പങ്കുവച്ച് പേളി മാണി..’ – ആശംസകളുമായി ആരാധകർ

ടെലിവിഷൻ അവതരണ രംഗത്ത് 12 വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന ഒരാളാണ് പേളി മാണി. വേറിട്ട അവതരണ ശൈലി കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടാൻ സാധിച്ച പേളിയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. ബിഗ് ബോസ് ഷോയിലൂടെ കൂടുതൽ ആരാധകരെ നേടിയ പേളി, സഹമത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലാവുകയും അത് വിവാഹത്തിൽ എത്തുകയും ചെയ്തു.

പേളിയുടെ അതിന് ശേഷമുള്ള ഓരോ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായി. പേളിക്ക് ഒരു പെൺകുഞ്ഞ് പിറക്കുകയും അതിന് നില എന്ന പേര് നല്കിയതുമെല്ലാം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. അതിന് ശേഷം പേളിയുടെ അനിയത്തി റേച്ചലിന്റെ വിവാഹം നടന്നതും പിന്നീട് റേച്ചൽ ഗർഭിണി ആണെന്നുള്ള സന്തോഷ വാർത്ത ചേച്ചി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ റേച്ചൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകി എന്ന സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പേളി ഒരിക്കൽ കൂടി. “അതെ ഒരു ആൺകുട്ടിയാണ്.!! എന്റെ ഇളയ സഹോദരി ഇപ്പോൾ ഒരു അമ്മയാണ്, ഇത് ആരംഭിച്ച ഏറ്റവും മനോഹരമായ ഘട്ടമാണെന്ന് ഞാൻ വിശ്വസിക്കുന്നു. റൂബൻ(റേച്ചലിന്റെ ഭർത്താവ്) ഏറ്റവും നല്ല മനുഷ്യനായതിനാൽ, അവൻ ഏറ്റവും സ്നേഹമുള്ള അച്ഛനായിരിക്കും.

ഞാനിപ്പോൾ ഒരു വലിയമ്മയാണ്.. അമിതാവേശവും സന്തോഷവും തോന്നുന്നു. അഭിനന്ദനങ്ങൾ!! എന്റെ കുഞ്ഞിനെ എന്റെ കൈകളിൽ പിടിക്കാൻ കാത്തിരിക്കുന്നു. നിങ്ങൾ എല്ലാവരും അവരെ അനുഗ്രഹിക്കണം.. റേച്ചൽ, റൂബൻ ഞാൻ നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു..”, പേളി ഇരുവരുടെയും ഫോട്ടോ പങ്കുവച്ചുകൊണ്ട് ആ സന്തോഷ വിശേഷം ആരാധകരുമായി പങ്കുവച്ചു. സിനിമ താരങ്ങളും പേളിയുടെ ആരാധകരും അഭിനന്ദനങ്ങൾ അറിയിച്ച് കമന്റും ഇട്ടിട്ടുണ്ട്.


Posted

in

by