‘വെള്ളിത്തിരയിൽ മാത്രമല്ല.. ജീവിതത്തിലും അവർ എന്നും സഹോദരങ്ങൾ..’ – താരകുടുംബ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി

മലയാളികൾ ഏറെ കണ്ട് ആസ്വദിച്ച താരവിവാഹമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തോട് അനുബന്ധിച്ചുള്ള ചിത്രങ്ങളും ഇന്നും സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറാറുണ്ട്. മലയാളികൾ ഇത്രത്തോളം കൊണ്ടാടിയായ ഒരു താരപുത്രി വിവാഹം വേറെയുണ്ടോ എന്നതും സംശയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വന്നത് മുതൽ തുടങ്ങുന്നു ഈ താരപുത്രി വിവാഹത്തിന്റെ പ്രതേകതകൾ.

മലയാള സിനിമ അടക്കിഭരിക്കുന്ന താരരാജാക്കന്മാർ ഒരു വിവാഹത്തിന് ആദ്യാവസാനം വരെ മുന്നിൽ നിന്ന് നടത്തുന്ന ഒരു വിവാഹമുണ്ടോ എന്നതും സംശയമാണ്. മമ്മൂട്ടിയും മോഹൻലാലും ജയറാമും ദിലീപും എല്ലാം തങ്ങളുടെ പ്രിയസഹോദരനായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിൽ എത്തിയതും പിന്നീട് വിവാഹ സത്കാരത്തിൽ പങ്കെടുത്തതുമൊക്കെ ഓരോ മലയാളിയും കണ്ടതാണ്.

വിവാഹം കഴിഞ്ഞ് ഏറെ ദിവസങ്ങൾക്ക് ഇപ്പുറം സുരേഷ് ഗോപി പങ്കുവച്ച ഒരു ഫോട്ടോയാണ് ഇന്ന് ഇൻറർനെറ്റിൽ തരംഗമായി തീർന്നിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും അവരുടെ ഭാര്യമാർക്ക് ഒപ്പം സുരേഷ് ഗോപിക്കും ഭാര്യയ്ക്കും അവരുടെ നാല് മക്കൾക്കും ഒപ്പം നിൽക്കുന്ന മനോഹരമായ ഒരു ഫോട്ടോയാണ് സുരേഷ് ഗോപി പോസ്റ്റ് ചെയ്തത്. മൂന്ന് താരരാജാക്കന്മാർ ഒറ്റ ഫ്രെമിൽ വന്ന അപൂർവ ഫോട്ടോ.

വെള്ളിത്തിരയിൽ മാത്രമല്ല.. ജീവിതത്തിലും അവർ എന്നും സഹോദരങ്ങൾ, മലയാള സിനിമയുടെ അഭിമാനമായ താരങ്ങളും അവരുടെ കുടുംബവും ഒറ്റ ഫ്രൈമിൽ എന്നിങ്ങനെ പോകുന്നു പോസ്റ്റിന് താഴെയുള്ള മലയാളികളുടെ കമന്റുകൾ. വിവാഹ തലേന്ന് ഗുരുവായൂരിൽ വച്ച് നടന്ന ചടങ്ങിൽ നിന്ന് എടുത്ത ഫോട്ടോയാണ് സുരേഷ് ഗോപി പോസ്റ്റ് ചെയ്തിരിക്കുന്നത്. തലേന്ന് തന്നെ മോഹൻലാലും മമ്മൂട്ടിയും അവിടെ എത്തിയിരുന്നു.