‘ഇതാണ് പെർഫെക്ട് കപ്പിൾ!! ഫിൻലൻഡിൽ അവധി ആഘോഷിച്ച് സൂര്യയും ജ്യോതികയും..’ – വീഡിയോ വൈറൽ

തെന്നിന്ത്യൻ സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള ഒരു താരദമ്പതികളാണ് തമിഴ് നടൻ സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയും. പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ തമിഴിലെ ചില മാധ്യമങ്ങൾ പുറത്തുവിട്ടത് ഇരുവരും തമ്മിൽ വേർപിരിയാൻ ഒരുങ്ങുകയാണെന്നാണ്. 18 വർഷത്തെ ദാമ്പത്യജീവിതം ഇരുവരും അവസാനിപ്പിക്കുന്നുവെന്ന തരത്തിൽ വാർത്തകൾ ഇതുമായി ബന്ധപ്പെട്ട് വരികയും ചെയ്തിരുന്നു.

എങ്കിൽ ഇത് തികച്ചുമൊരു ഗോസിപ്പ് മാത്രമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. ഇത്തരം വാർത്തകൾ അടിച്ചുവിടുന്ന ആളുകൾക്ക് മറുപടി എന്നപോലെ സൂര്യയും ജ്യോതികയും ഫിൻലൻഡിൽ അവധി ആഘോഷിക്കുന്ന വീഡിയോ ജ്യോതിക തന്നെ പുറത്തുവിട്ടതോടെ ആരാധകരുടെ ആശങ്കകൾക്കും വിരാമം ആയിരിക്കുകയാണ്. കൊടും തണുപ്പത്ത് ഇരുവരും ഒരുമിച്ച് ഫിൻലൻഡിലെ സ്ഥലങ്ങൾ കാണുകയും ചെയ്യുന്നുണ്ട്.

രണ്ടുപേരെയും തണുപ്പത്ത് വിറച്ചുനിൽക്കുന്നതും കാണാം. “ജീവിതം ഒരു മഴവില്ല് പോലെയാണ്. നമുക്ക് അതിന്റെ നിറങ്ങൾ കണ്ടെത്താന്‍ ശ്രമിക്കാം.. ഞാന്‍ അതിലെ വെള്ള കണ്ടെത്തി..”, എന്ന് വീഡിയോയുടെ തുടക്കത്തിൽ എഴുതികൊണ്ടാണ് ഫിൻലൻഡ്‌ വീഡിയോ ജ്യോതിക പോസ്റ്റ് ചെയ്തത്. നിങ്ങളുടെ ഭർത്താവ് നിങ്ങളുടെ ഉറ്റ സുഹൃത്തും യാത്രാ പങ്കാളിയുമാകുമ്പോൾ.. എന്ന് ചില കമന്റുകളും ഇതിന് താഴെ വന്നിട്ടുണ്ട്.

വീഡിയോ കണ്ടപ്പോഴാണ് ആശ്വാസമായത്, ഗോസിപ്പുകാരുടെ അണ്ണാക്കിൽ തന്നെ കിട്ടിയിട്ടുണ്ട് എന്നൊക്കെ ചിലർ പ്രതികരണങ്ങളും വന്നിട്ടുണ്ട്. ഇതുപോലെ ഇനിയും വർഷങ്ങൾ ഒരുമിച്ച് യാത്ര ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെയെന്നും ആരാധകർ ആശംസിച്ചു. മമ്മൂട്ടിക്ക് ഒപ്പമുള്ള കാതലാണ് ജ്യോതികയുടെ അവസാന ചിത്രം. കങ്കുവയാണ് സൂര്യയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർക്ക് തൃപ്തി തരുന്നതാണ്.