‘ഇതാണോ ഭൂമിയിലെ സ്വർഗ്ഗം!! ലക്ഷദ്വീപിൽ അവധി ആഘോഷിച്ച് നടി കൃഷ്ണ പ്രഭ..’ – ഫോട്ടോസ് വൈറൽ

മാടമ്പി എന്ന ചിത്രത്തിലെ ഭവാനി എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി കൃഷ്ണപ്രഭ. ചെറിയ പ്രായത്തിലെ തന്നെ കോമഡി വേഷങ്ങളിൽ സ്ഥാനം നേടിയെടുത്ത കൃഷ്ണപ്രഭ നിരവധി സിനിമകളിൽ ഹാസ്യ കഥാപാത്രത്തിൽ തിളങ്ങുകയും ചെയ്തു. തുടക്കത്തിൽ ചെറിയ വേഷങ്ങളിലാണ് കൃഷ്ണപ്രഭ അഭിനയിച്ചതെങ്കിലും പിന്നീട് ശ്രദ്ധേയമായ കഥാപാത്രങ്ങൾ ലഭിച്ചു.

അഭിനയത്തോടൊപ്പം തന്നെ സ്റ്റേജ് ഷോകളിലും ടെലിവിഷൻ കോമഡി പ്രോഗ്രാമുകളിലും കൃഷ്ണപ്രഭ ഭാഗമായിരുന്നു. മികച്ചയൊരു ക്ലാസിക്കൽ നർത്തകി കൂടിയാണ് താരം. ട്രിവാൻഡ്രം ലോഡ്ജ്, നത്തോലി ഒരു ചെറിയ മീനല്ല, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, ഹോട്ടൽ കാലിഫോർണിയ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കോമഡി വേഷങ്ങൾ വളരെ ഭംഗിയായി കൃഷ്ണപ്രഭ അവതരിപ്പിച്ചിട്ടുണ്ട്.

താരത്തിനെ കോമഡി റോളുകളിൽ നിന്ന് വ്യത്യസ്തമായ റോളിലേക്ക് അവസരം ആദ്യം നൽകിയത് സത്യൻ അന്തിക്കാട് ആണ്. ഒരു ഇന്ത്യൻ പ്രണയകഥയിലെ അതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത സീരിയസ് വേഷം കൃഷ്ണപ്രഭ ചെയ്തു. ലൈഫ് ഓഫ് ജോസൂട്ടി, ഹണി ബീ 2, ഫുക്രി, കോലുമിട്ടായി, തീരം, ദൃശ്യം 2, മകൾ, പുലിമട, ലൈവ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നേര് എന്ന മോഹൻലാൽ ചിത്രത്തിലാണ് കൃഷ്ണപ്രഭ അവസാനമായി അഭിനയിച്ചത്.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി നിൽക്കുന്ന ഒരാളാണ് കൃഷ്ണപ്രഭ. ഇപ്പോഴിതാ കുടുംബത്തിന് ഒപ്പം അവധി ആഘോഷിക്കാൻ ലക്ഷദ്വീപിലേക്ക് പോയതിന്റെ ഫോട്ടോസ് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. അല്പം ഗ്ലാമറസ് വേഷത്തിലാണ് ലക്ഷദ്വീപിലെ ബീച്ചിൽ കൃഷ്ണപ്രഭ തിളങ്ങിയത്. “ഇതാണോ ഭൂമിയിലെ സ്വർഗ്ഗം..”, എന്ന് ക്യാപ്ഷൻ എഴുതിയാണ് കൃഷ്ണപ്രഭ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.