‘ഇന്ന് എനിക്ക് ശരിക്കും ദൈവികത തോന്നുന്നു! ക്ഷേത്ര ദർശനത്തിന് ശേഷം നടി നവ്യ നായർ..’ – ഫോട്ടോസ് വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനയത്രിയാണ് നടി നവ്യ നായർ. 2001-ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന സിനിമയിലൂടെ തന്റെ കരിയർ ആരംഭിച്ച നവ്യയെ അതിന് മുമ്പ് തന്നെ മലയാളികൾക്ക് കുറച്ചു പേർക്കെങ്കിലും സുപരിചിതയാണ്. അത് നേരത്ത അഭിനയിച്ചിട്ടോ ടെലിവിഷൻ പ്രോഗ്രാമിൽ പങ്കെടുത്തിട്ടോ ഒന്നുമല്ല. ഒരു സ്കൂൾ കലോത്സവത്തിന് കലാതിലകം നൃത്തത്തിൽ ഒന്നാം സ്ഥാനം കിട്ടാത്തതിന് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ നവ്യയെ അന്ന് കുറെ മലയാളികൾ കണ്ടിരുന്നു.

ആ വാർത്ത വന്നതോടെയാണ് നവ്യയ്ക്ക് സിനിമയിൽ അഭിനയിക്കാനും അവസരം ലഭിച്ചത്. അന്ന് ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലും സിനിമകളിൽ മികച്ച വേഷങ്ങളിലൂടെ മലയാളികൾ മനസ്സിൽ സ്ഥാനം നേടാൻ നവ്യയ്ക്ക് സാധിച്ചു. ഒരു നായികയായി നവ്യ വീണ്ടും മടങ്ങിയെത്തിരിക്കുന്ന സമയമാണ് ഇപ്പോൾ. വിവാഹിതയായിട്ട് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി വീണ്ടും നായികയായി മാറിയ ഒരാളാണ് നവ്യ.

അതുകൊണ്ട് തന്നെ നവ്യയ്ക്ക് ഒരുപാട് ആരാധകരുമുണ്ട്. ഇടയ്ക്ക് ചില ചാനലുകളിൽ വരുമ്പോൾ പറയുന്ന കാര്യങ്ങളുടെ പേരിൽ ട്രോളുകൾ ഏറ്റുവാങ്ങാറുണ്ട് നവ്യ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജാനകി ജാനേ എന്ന ചിത്രത്തിലാണ് നവ്യയുടെ അവസാനം പുറത്തിറങ്ങിയത്. നർത്തകി കൂടിയായ നവ്യ ആ വേദികളിലും കൈയടികൾ വാങ്ങിക്കാറുണ്ട്. ഒരു ഡാൻസ് സ്കൂളും നവ്യ നായർ നടത്തിവരുന്നുണ്ട്.

ഇടതുപക്ഷ കാരിയാണെങ്കിലും ഒരു ഇശ്വരവിശ്വാസിയാണെന്ന് നവ്യ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഒരു ക്ഷേത്ര ദർശനം നടത്തിയ ശേഷം കാറിൽ ഇരുന്നുള്ള സെൽഫി ഫോട്ടോസ് നവ്യ പങ്കുവച്ചിട്ടുണ്ടായിരുന്നു. “കേരള സാരിയുടെ ചാരുതയിൽ പൊതിഞ്ഞ്, മനോഹരമായ ഒരു ദർശനത്തിൻ്റെ പ്രഭയിൽ മുഴുകുന്നു. ഇന്ന് എനിക്ക് ശരിക്കും ദൈവികത തോന്നുന്നു..”, ഇതായിരുന്നു അതോടൊപ്പമുള്ള ക്യാപ്ഷൻ.