‘തൊണ്ണൂറുകളിൽ തരംഗമായ നായിക!! ഓണം അമേരിക്കയിൽ ആഘോഷിച്ച് സുചിത്ര മുരളി..’ – ഫോട്ടോസ് കാണാം

എൺപതുകളുടെ അവസാനവും തൊണ്ണൂറുകളിൽ മുഴുവനും മലയാള സിനിമയിൽ നിറഞ്ഞ് നിന്ന ഒരു അഭിനയത്രിയാണ് നടി സുചിത്ര മുരളി. ജഗദീഷ്, സിദ്ധിഖ് എന്നിവരുടെ നായികയായി നിരവധി സിനിമകളിലാണ് സുചിത്ര അഭിനയിച്ചിട്ടുള്ളത്. ബാലതാരമായും നിരവധി സിനിമകളിൽ സുചിത്ര അഭിനയിച്ചിട്ടുണ്ട്. ആരവം ആയിരുന്നു സുചിത്ര ആദ്യമായി ബാലതാരമായി അഭിനയിച്ച ചിത്രം.

നമ്പർ 20 മദ്രാസ് മെയിൽ എന്ന സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രത്തിലൂടെയാണ് സുചിത്ര മലയാളികൾക്ക് കൂടുതൽ സുപരിചിതയായി മാറുന്നത്. അതിൽ ദേവി എന്ന കഥാപാത്രമായി തിളങ്ങിയ സുചിത്രയെ പിന്നീട് അങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി മലയാളികൾ കണ്ടു. ആദ്യ ചിത്രത്തിൽ മോഹൻലാലിന് ഒപ്പം അഭിനയിച്ച സുചിത്ര തൊട്ടടുത്ത ചിത്രമായ കുട്ടേട്ടനിൽ മമ്മൂട്ടിക്ക് ഒപ്പവും അഭിനയിച്ചിരുന്നു.

പാടാത്ത വീണയും പാടും, അഭിമന്യു, മിമിക്സ് പരേഡ്, മൂക്കില്ലാരാജ്യത്ത്, കടിഞ്ഞൂൽ കല്യാണം, നയം വ്യക്തമാക്കണം, ഭരതം, കള്ളൻ കപ്പലിൽ തന്നെ, കാസർഗോഡ് ഖാദർ ഭായ്, കാവടിയാട്ടം, സ്ത്രീധനം, സ്ഥലത്തെ പ്രധാന പയ്യൻസ്, കാശ്മീരം, ഹിറ്റ്ലർ, അച്ഛനെയാണ് എനിക്കിഷ്ടം, കാക്കകുയിൽ തുടങ്ങിയ സിനിമകളിൽ സുചിത്ര അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം അമേരിക്കയിലേക്ക് പോയ സുചിത്ര അഭിനയത്തിൽ നിന്നും വിട്ടുനിന്നു.

രാകിളിപ്പാട്ട് ആണ് സുചിത്രയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മുരളി എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്. നേഹ എന്ന പേരിൽ ഒരു മകളും താരത്തിനുണ്ട്. അതെ സമയം സുചിത്ര ഓണം അമേരിക്കയിൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. സെറ്റ് മുണ്ടിൽ തിളങ്ങിയ സുചിത്രയെ ചിത്രങ്ങളിൽ കാണാൻ പഴയ പോലെ തന്നെയുണ്ടെന്നാണ് ആരാധകർ പറയുന്നത്.

CATEGORIES
TAGS