‘അവൾക്ക് വേണ്ടത് തുണയല്ല, തുണി ഉടുക്കുവാൻ ആരും പഠിപ്പിക്കേണ്ട..’ – കിടിലം റാപ്പ് സോങ്ങുമായി രഞ്ജിനി ജോസ്

‘അവൾക്ക് വേണ്ടത് തുണയല്ല, തുണി ഉടുക്കുവാൻ ആരും പഠിപ്പിക്കേണ്ട..’ – കിടിലം റാപ്പ് സോങ്ങുമായി രഞ്ജിനി ജോസ്

ഇന്ന് അന്താരാഷ്ട്ര വനിത ദിനം. പൊതുഇടങ്ങളിലും വീടുകളിലും ഒരു സ്ത്രീ വർഷങ്ങളായി നേരിടുന്ന പ്രശ്നം എത്ര മൂടിവെച്ചാലും അത് വലുതാണ്. പല സ്ത്രീകളും അത് തുറന്ന് പറയാൻ മടിക്കുമ്പോൾ, മറ്റു ചിലർ അത് വെളിപ്പെടുത്തുമ്പോൾ ഇങ്ങനെയൊക്കെ നമ്മുടെ നാട്ടിൽ നടക്കുമോ എന്ന് ചിന്തിക്കുന്നവരാണ് പലരും. പക്ഷേ അതാണ് സത്യാവസ്ഥ.

ഇപ്പോഴിതാ പതിറ്റാണ്ടുകളായി സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഒരു റാപ്പ് സോങ്ങിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഗായിക രഞ്ജിനി ജോസും ഗായകൻ കാർത്തികിങ്ങും. 5 മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും അതുപോലെ ആണും പെണ്ണും ഒരുപോലെയാണ് സമത്വമാണ് വേണ്ടത് അല്ലാതെ ആരും ആരെയെക്കാൾ വലുതല്ലായെന്നും പാട്ടിലൂടെ അവർ പറയുന്നു.

സമം എന്നാണ് വീഡിയോയുടെ ടൈറ്റിൽ. കാർത്തികിങ്ങിന്റെ വരികൾക്ക് മനു രമേശൻ സംഗീതം ചെയ്ത ജിത്തു ചന്ദ്രൻ ക്യാമറ ചെയ്ത വീഡിയോ സംവിധാനവും എഡിറ്റിംഗും ചെയ്തിരിക്കുന്നത് അനു എസ് പിള്ളയാണ്. അവതാരക രഞ്ജിനി ഹരിദാസും വീഡിയോയിൽ ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്. പൃഥ്വിരാജ്, മമത മോഹൻദാസ് എന്നിവർ ചേർന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തത്.

മണിക്കൂറുകൾക്ക് അംഗം വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. വരികൾ എല്ലാം അതിമനോഹരമായിട്ട് എഴുതിയിരിക്കുന്നതും അതുപോലെ രണ്ട് പേരും പാടിയിരിക്കുന്നതും. അവൾക്ക് വേണ്ടതൊരു തുണയല്ല, തുണിയുടുക്കുവാനാരും പഠിപ്പിക്കേണ്ട, ഒന്നായ് കണ്ടാൽ മതി! കൂടെ നിന്നാൽ മതി! പിന്നെ എല്ലാ പ്രശ്നങ്ങൾക്കും കൊട് പൊതു അവധി..’ എന്നാണ് വരികൾ അവസാനിക്കുന്നത്.

CATEGORIES
TAGS