‘മകന്റെ രണ്ടാം ജന്മദിനം ആഘോഷമാക്കി സെന്തിൽ, ആശംസകളുമായി ആരാധകർ..’ – ചിത്രങ്ങൾ കാണാം

‘മകന്റെ രണ്ടാം ജന്മദിനം ആഘോഷമാക്കി സെന്തിൽ, ആശംസകളുമായി ആരാധകർ..’ – ചിത്രങ്ങൾ കാണാം

ടെലിവിഷൻ കോമഡി പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് നടൻ സെന്തിൽ കൃഷ്ണ. ഏഷ്യാനെറ്റിൽ 2008-ൽ സംപ്രേക്ഷണം ആരംഭിച്ച ‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന കോമഡി പരമ്പരയിലൂടെയാണ് സെന്തിൽ മലയാളികൾക്ക് സുപരിചിതനാകുന്നത്. സീരിയൽ രംഗത്ത് തന്നെ തുടർന്നും അഭിനയിച്ച സെന്തിൽ ഓട്ടോഗ്രാഫ്, സ്ത്രീധനം, വെള്ളാനകളുടെ നാട് തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്.

മലയാളികൾ ഇന്നും നെഞ്ചിൽ കൊണ്ടുനടക്കുന്ന അഭിനേതാവായിരുന്ന കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി ഇറങ്ങിയ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത് സെന്തിൽ ആയിരുന്നു. ആ ചിത്രം സെന്തിലിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. പിന്നീട് കൂടുതൽ സിനിമകളിൽ വേഷങ്ങൾ സെന്തിലിനെ തേടിയെത്തി.

2019-ലാണ് സെന്തിൽ വിവാഹിതനാകുന്നത്. അഖില എന്നാണ് സെന്തിലിന്റെ ഭാര്യയുടെ പേര്. കാശി എന്ന പേരിൽ ഒരു മകനും സെന്തിലിനുണ്ട്. ഇപ്പോഴിതാ മകന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ തന്റെ ആരാധകർക്ക് ഒപ്പം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സെന്തിൽ. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് കുഞ്ഞിന് ജന്മദിനം ആശംസിച്ച് കമന്റിൽ എത്തിയത്.

ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി പറയുകയും ചെയ്തു സെന്തിൽ. മൈ ഗ്രേറ്റ് ഫാദർ, വൈറസ്, ആകാശ ഗംഗ 2, ഉടുമ്പ്, വിധി തുടങ്ങിയ സിനിമകളിൽ സെന്തിൽ അഭിനയിച്ചു. ഇനിയും ഒരുപിടി സിനിമകൾ സെന്തിലിന്റെ പുറത്തിറങ്ങാനുണ്ട്. കുറ്റവും ശിക്ഷയും, തുറമുഖം, വാരൽ, ലൈല, അരിക്, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളാണ് ഇനി സെന്തിലിന്റെ പുറത്തിറങ്ങാനുള്ളത്.

CATEGORIES
TAGS