‘അമ്മയെ കുറിച്ച് മോശം കമന്റ് ഇട്ടയാൾക്ക് ചുട്ടമറുപടി കൊടുത്ത് നടി ദുർഗ കൃഷ്ണ..’ – സംഭവം ഇങ്ങനെ

സമൂഹ മാധ്യമങ്ങളിൽ സിനിമ താരങ്ങൾ പ്രതേകിച്ച് നടിമാർ നേരിടുന്ന വലിയ പ്രശ്നമെന്ന് പറയുന്നത് ചില അക്കൗണ്ടുകളിൽ നിന്ന് വരുന്ന മോശം കമന്റുകളും വൃത്തികെട്ട മെസ്സേജുകളുമാണ്. ഒരു ഫോട്ടോയ്ക്ക് താഴെയോ വീഡിയോയ്ക്ക് താഴെ വസ്ത്രധാരണത്തിന്റെ പേരിലും അല്ലാതെയുമൊക്കെ വളരെ മോശം കമന്റുകൾ ചിലരിൽ നിന്ന് ഉണ്ടാവാറുണ്ട്. മിക്കപ്പോഴും താരങ്ങൾ ഇത് കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്.

കാരണം ഇത്തരം കമന്റ് ഇടുന്നവർ പലപ്പോഴും ഫേക്ക് ഐഡികളിൽ നിന്നായിരിക്കും ഇടാറുള്ളത്. അതുകൊണ്ട് തന്നെ സൈബർ സെല്ലിൽ പരാതി കൊടുത്താൽ തന്നെ ആളെ കണ്ടുപിടിക്കണമെന്നുമില്ല. അതിനാൽ നടിമാർ അത്തരം കമന്റുകൾ പൊതുവേ പ്രതികരിക്കാറില്ല. സഹികെടുമ്പോൾ മാത്രമാണ് അവർ അതിന് എതിരെ പ്രതികരിക്കുകയോ പരാതി നൽക്കുകയോ ചെയ്യാറുളളത്.

പൊതുവെ സ്ത്രീകൾ എല്ലാം നേരിടുന്ന ഒരു പ്രശ്നമാണ് ഇത്. നിരവധി മലയാള സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദുർഗ കൃഷ്ണ. ദുർഗയ്ക്ക് ഇത്തരം ഒരു അനുഭവം ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. അതും ദുർഗയ്ക്ക് എതിരെയല്ല, താരത്തിന്റെ അമ്മയെ കുറിച്ചാണ് മോശം കമന്റ് വന്നത്. ദുർഗ കുറച്ച് ദിവസം മുമ്പ് അമ്മയ്ക്ക് മൂക്കുത്തി ഇടുന്ന ഒരു വീഡിയോ പങ്കുവച്ചിരുന്നു. അതിന് താഴെയാണ് മോശം കമന്റ് വന്നത്.

കമന്റ് ശ്രദ്ധയിൽപ്പെട്ട താരം അതിന് എതിരെ പ്രതികരിക്കുകയും ചെയ്തു. “ആരുടെയോ ഒരു കോ.ണ്ടം ലീക്ക് വന്ന് ഉണ്ടായ പ്രതിഭാസമായ നിനക്ക് ഈ തൊട്ടിത്തരം തോന്നിയതിൽ വലിയ അത്ഭുതം ഒന്നും ഇല്ല. ഇനി നീ കമന്റ് ഇടാൻ അത്ര മുട്ടി നിൽക്കുവാണേൽ നിന്റെ എവിടേലും ഒക്കെ കുറച്ച് ഉറപ്പുണ്ടേൽ ഒറിജിനൽ അക്കൗണ്ട് ആയി വാ..”, എന്നായിരുന്നു ആ വന്ന കമന്റിന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ദുർഗ മറുപടി കൊടുത്തത്.