‘ഭർത്താവിന് ഒപ്പം ഏഴാം മാസത്തിൽ ബുള്ളറ്റ് സോങ്ങിന് ചുവടുവച്ച് സീരിയൽ നടി മൃദുല..’ – വീഡിയോ വൈറൽ

തമിഴ് സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ച് തന്റെ കരിയറിന് തുടക്കം കുറിച്ച ഒരു താരമാണ് നടി മൃദുല വിജയ്. നൂറാം നാൾ എന്ന തമിഴ് ചിത്രത്തിലാണ് മൃദുല ആദ്യമായി അഭിനയിച്ചത്. പിന്നീട് ഒന്ന്-രണ്ട് തമിഴ് സിനിമകളിലൂടെ അഭിനയിച്ച മൃദുല തന്റെ മലയാളത്തിലേക്ക് എത്തുന്നത് സീരിയലിലൂടെയാണ്. ഏഷ്യാനെറ്റിലെ കല്യാണ സൗഗന്ധികമായിരുന്നു മൃദുലയുടെ ആദ്യ സീരിയൽ.

അതിന് ശേഷം കൃഷ്ണ തുളസി, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലൂടെ കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതയായി. ഏഷ്യാനെറ്റിലെ തന്നെ ഭാര്യ എന്ന സീരിയലിലാണ് മൃദുലയുടെ കരിയറിൽ വലിയ പ്രശസ്തി നേടിക്കൊടുത്തത്. അതിൽ രോഹിണി എന്ന കഥാപാത്രത്തെയാണ് മൃദുല അവതരിപ്പിച്ചത്. രണ്ട് വർഷത്തോളം ആ സീരിയൽ ഉണ്ടായിരുന്നു. പൂക്കാലം വരവായി, തുമ്പപ്പൂ തുടങ്ങിയ സീരിയലുകളിൽ മൃദുല അഭിനയിച്ചിട്ടുണ്ട്.

ഫ്ലാവേഴ്സ് ടി.വിയിലെ സ്റ്റാർ മാജിക്കിൽ പങ്കെടുത്ത ശേഷം മൃദുലയ്ക്ക് ഒരുപാട് ആരാധകരെ ലഭിച്ചു. അതിൽ പങ്കെടുത്ത താരങ്ങളെ അനുകരിച്ച് കൈയടി നേടുകയും ചെയ്തിരുന്നു മൃദുല. സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതനായ യുവകൃഷ്ണയാണ് താരത്തിന്റെ ഭർത്താവ്. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തിലൂടെ കടന്നുപോവുകയാണ് ഇരുവരും.

മൃദുല ഗർഭിണിയാണെന്നുള്ള വിശേഷം സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആരാധകരെ ഇരുവരും അറിയിച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഏഴാം മാസത്തിൽ ഭർത്താവിന് ഒപ്പം ഡാൻസ് ചെയ്യുന്ന മൃദുലയുടെ വീഡിയോയാണ് വൈറലാവുന്നത്. ഇൻസ്റ്റാഗ്രാം റീൽസിൽ ട്രെൻഡ് ആയ ബുള്ളറ്റ് സോങ്ങിനാണ് മൃദുലയും യുവകൃഷ്ണയും ചേർന്ന് ഡാൻസ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ഡാൻസിന് ലഭിച്ചത്.