‘പുതിയ മേക്കോവറിൽ ഞെട്ടിച്ച് നടി വരദ, ആളാകെ മാറിപ്പോയെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

സിനിമ-സീരിയൽ രംഗത്ത് 15 വർഷത്തിൽ അധികം സജീവമായി അഭിനയിക്കുന്ന ഒരു താരമാണ് നടി വരദ. 2006-ൽ പുറത്തിറങ്ങിയ വാസ്തവം എന്ന സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് വരദ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് 2 വർഷങ്ങൾക്ക് ശേഷം സുൽത്താൻ എന്ന സിനിമയിലൂടെ ആദ്യമായി നായികയായി അഭിനയിക്കുകയും ചെയ്തു.

നായികയായി വരദ അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും അല്ലാത്ത റോളുകളിൽ താരം തിളങ്ങിയിട്ടുണ്ട്. അമല എന്ന സീരിയലിൽ അഭിനയിച്ച ശേഷം ഒരുപാട് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി വരദ മാറുകയും ചെയ്തു. അമലയിൽ വരദയ്ക്ക് ഒപ്പം അഭിനയിച്ച ജിഷിനാണ് താരത്തിന്റെ ഭർത്താവ്. ജിയാൻ എന്ന പേരിൽ ഒരു മകനും ഇരുവർക്കുമുണ്ട്.

യെസ് യുവർ ഓണർ, മകന്റെ അച്ഛൻ, ഉത്തരാസ്വയംവരം, വലിയങ്ങാടി, എന്നോട് പറ ഐ ലവ് യൂ എന്ന്, അൽ മല്ലു തുടങ്ങിയ സിനിമകളിൽ വരദ അഭിനയിച്ചിട്ടുണ്ട്. സ്നേഹക്കൂട്, ഹൃദയം സാക്ഷി, പ്രണയം, മാലാഖയുടെ മകൾ, ഇളയവൾ ഗായത്രി, പ്രശ്നം ഗുരുതരം, മൂടൽമഞ്ഞ് തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും വരദ അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ ധാരാളം ടെലിവിഷൻ ഷോകളിൽ പങ്കെടുക്കുകയും അവതാരകയാവുകയും ചെയ്തിട്ടുണ്ട്.

വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് വരദ. അതും പഴയതിലും കിടിലം ലുക്കിലാണ് വരദയെ ഇപ്പോൾ കാണാൻ സാധിക്കുന്നത്. പുതിയ ലുക്കിലുള്ള ഫോട്ടോസ് ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് വരദ. അർബാനിക് ഫാഷൻസിന്റെ ഔട്ട്ഫിറ്റിൽ പൊളി സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളിൽ വരദ തിളങ്ങിയിരിക്കുന്നത്. ജോയ്സ് ജെബിയാണ് ഫോട്ടോസ് എടുത്തത്.