‘പാർവതി ഇട്ട മാസ്ക് പിടിക്കാൻ വേറെ ആൾ!! സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം..’ – സംഭവം ഇങ്ങനെ

ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് പാർവതി തിരുവോത്ത്. വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ സിനിമയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുന്ന നടി പലപ്പോഴും സൂപ്പർസ്റ്റാറുകൾക്ക് എതിരെ പോലെ തുറന്നടിച്ചിട്ടുണ്ട്. സിനിമയിൽ വന്നിട്ട് 18 വർഷങ്ങൾക്ക് കഴിഞ്ഞെങ്കിലും പാർവതി സജീവമായി അഭിനയിക്കാൻ തുടങ്ങിയത് 2015 മുതലാണ്.

മമ്മൂട്ടിക്ക് ഒപ്പമുള്ള പുഴു എന്ന സിനിമയാണ് പാർവതിയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയത്. ഈ കഴിഞ്ഞ ദിവസം ഒ.ടി.ടി റിലീസായി ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ പാർവതി പ്രധാന വേഷത്തിൽ എത്തുന്ന ‘ഹേർ’ എന്ന സിനിമയുടെ പൂജ ചടങ്ങ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്നിരുന്നു.

ലിജിൻ ജോസാണ് സിനിമയുടെ സംവിധായകൻ. സിനിമയുടെ പൂജ ചടങ്ങിന് എത്തിയപ്പോഴുള്ള താരത്തിന്റെ ലുക്കും വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. പൂജ ചടങ്ങിൽ വച്ച് നടന്ന ഒരു സംഭവമായി ബന്ധപ്പെട്ട് ഏറെ വിമർശനങ്ങൾ ഇപ്പോൾ കേൾക്കേണ്ടി വന്നിരിക്കുകയാണ് പാർവതി. ഇത് ചെയ്തത് മോഹൻലാലോ മമ്മൂട്ടിയോ ആയിരുന്നെങ്കിൽ ഇതിൽ കൂടുതൽ വിമർശനങ്ങൾ പലരിൽ നിന്നും കേൾക്കേണ്ടി വന്നേനെയെന്നും ചിലർ അഭിപ്രായപ്പെട്ടു.

പാർവതി ധരിച്ചിരുന്ന മാസ്ക് ഊരി താരത്തിന് കുടപിടിച്ച് കൊടുക്കുന്ന ആളെ ഏൽപ്പിച്ചതാണ് വിമർശനങ്ങൾക്ക് പ്രധാന കാരണം. ഒരു കുട സ്വന്തമായി പിടിക്കാൻ കഴിയാത്തത് പോട്ടെ, ധരിച്ചിരിക്കുന്ന മാസ്‌ക് ഊരി അയാളുടെ കൈയിൽ കൊടുക്കുകയാണെന്നും ഏത്, കോവിഡ് പ്രതിരോധിക്കാൻ വേണ്ടി ധരിക്കുന്ന മാസ്‌ക് തന്നെ!! എന്ന് ചൂണ്ടിക്കാണിച്ചാണ് വിമർശനം ഉയർന്നത്.