‘സാരിയിൽ മാത്രമല്ല മോഡേൺ ഡ്രെസ്സിലും സരയു സുന്ദരി തന്നെ..’ – സ്റ്റൈലിഷ് ഫോട്ടോസ് പങ്കുവച്ച് താരം!!
സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ ആരാധകർക്കൊപ്പം ഫോട്ടോഷൂട്ടുകൾ പങ്കുവെക്കാറുള്ള ഒരുപാട് താരങ്ങളെ നമ്മുക്ക് അറിയാം. ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരങ്ങൾ തൊട്ട് പരിചയസമ്പത്തുള്ള താരങ്ങൾ വരെ ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. 2006 മുതൽ സിനിമ രംഗത്ത് സജീവമായ താരമാണ് നടി സരയു മോഹൻ.
മേൽ പറഞ്ഞ കാര്യങ്ങൾ പോലെ സരയു വർഷങ്ങളിൽ ഈ മേഖലയിൽ എത്തിയതാണെങ്കിലും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ കിടിലം ഫോട്ടോഷൂട്ടുകൾ പോസ്റ്റ് ചെയ്യാറുണ്ട്. 31 കാരിയായ സരയു തന്റെ പതിനേഴാം വയസ്സ് മുതൽ സിനിമയിലും സീരിയലുകളുമായി അഭിനയിക്കുകയാണ്. സുഹൃത്ത് സനൽ വി ദേവനുമായി 2016-ൽ വിവാഹിതയായ സരയു ഇപ്പോഴും സിനിമയിൽ സജീവമാണ്.
സെറ്റുസാരിയാണ് തന്റെ ഇഷ്ടവസ്ത്രമെന്ന് സരയു സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പറഞ്ഞിട്ടുണ്ട്. ആ വസ്ത്രങ്ങൾ ധരിച്ച് ധാരാളം ഫോട്ടോഷൂട്ടുകൾ സരയു ചെയ്യുകയും അത് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ അതോടൊപ്പം തന്നെ മറ്റുവസ്ത്രങ്ങളിലും സരയു ഫോട്ടോഷൂട്ട് ചെയ്യാറുണ്ട്.
ഈ കഴിഞ്ഞ ദിവസം സരയു ഇൻസ്റ്റാഗ്രാമിൽ മോഡേൺ വസ്ത്രങ്ങൾ ധരിച്ചൊരു ഷൂട്ട് പോസ്റ്റ് ചെയ്തിരുന്നു. അതിന്റെ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. ലൂക്കിങ് ഹോട്ടെന്നും പൊളി ഫോട്ടോസുമെന്നൊക്കെ ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. അഞ്ജന ഗോപിനാഥാണ് ഫോട്ടോസ് എടുത്തത്. ഫാബ്‌സ് ഡിസൈൻ കോസ്റ്റിയൂമും ഡിസൈനും അഭിലാഷ് ചിക്കു മേക്കപ്പ് ചെയ്തിരിക്കുന്നത്.