‘കാഴ്ചയിലെ സനുഷ കുട്ടിയാണോ ഇത്!! ഹോട്ട് ലുക്കിൽ ആരാധകർ ഞെട്ടിച്ച് താരം..’ – വീഡിയോ വൈറൽ
ബാലതാരമായി അഭിനയിച്ച് ജനഹൃദയങ്ങളിൽ ഇടം പിടിച്ച താരമാണ് നടി സനുഷ സന്തോഷ്. നിരവധി സിനിമകളിലാണ് സനുഷ ബാലതാരമായി അഭിനയിച്ചിട്ടുള്ളത്. സൂപ്പർസ്റ്റാറുകൾ ചിത്രങ്ങളായിരുന്നു സനുഷ കൂടുതലായി ബാലതാരമായി അഭിനയിച്ചിട്ടുളളത്. മമ്മൂട്ടിയുടെ മകളായി കാഴ്ച എന്ന സിനിമയിൽ അഭിനയിച്ച സനുഷ ആ വർഷത്തെ സംസ്ഥാന അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടി.
പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ട് കുട്ടി താരം എന്ന ലേബൽ മാറ്റിയെടുത്ത സനുഷയ്ക്ക് പക്ഷേ നായികയായി അധികം സിനിമകളിൽ തിളങ്ങാൻ പറ്റിയിരുന്നില്ല. എന്നിരുന്നാലും സക്കറിയുടെ ഗർഭിണികൾ എന്ന സിനിമയിൽ കിടിലം പ്രകടനത്തിന് വീണ്ടുമൊരു സംസ്ഥാന അവർഡ് കരസ്ഥമാക്കിയിരുന്നു സനുഷ.
ലോക്ക് ഡൗൺ നാളുകളിൽ താൻ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന് ഒരു വർഷം മുമ്പ് വീഡിയോയിലൂടെ ആരാധകരുമായി വെളിപ്പെടുത്തിയിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് അതിൽ നിന്ന് തിരിച്ചുവന്നതെന്നും സനുഷ പറഞ്ഞിരുന്നു. അതിന് ശേഷം സനുഷയെ മലയാളികൾ കാണുന്നത് ഫ്ലവർസ് ടി.വിയിലെ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ അതിഥിയായി എത്തിയ ശേഷമാണ്.
ഇപ്പോഴിതാ മഴവിൽ മനോരമയിലെ സൂപ്പർ ഫോർ എന്ന റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോഴുള്ള താരത്തിന്റെ ലുക്കാണ് സമൂഹ മാധ്യങ്ങളിൽ വൈറലാവുന്നത്. സ്റ്റേജിലേക്ക് എത്തുന്നതിന് മുമ്പ് മേക്കപ്പ് ചെയ്ത റെഡിയാവുന്ന ഒരു വിഡിയോയാണ് സനുഷ പങ്കുവച്ചത്. ഹോട്ട് ലുക്കിലുള്ള സനുഷയുടെ ആ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.