‘മലയാളത്തിലെ ബ്യൂട്ടി ക്വീൻ!! ഷോർട്സിൽ പൊളി ലുക്കിൽ നടി സാനിയ ഇയ്യപ്പൻ..’ – ഫോട്ടോസ് വൈറൽ

ഡാൻസ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. ശോഭനയും ലക്ഷ്മി ഗോപാലസ്വാമിയും വിനീതുമെല്ലാം ഈ മേഖലയിൽ കഴിവ് തെളിയിച്ച് സിനിമയിൽ തിളങ്ങിയവരാണ്. ഇന്നത്തെ തലമുറയിലെ താരങ്ങളിലും നൃത്ത മേഖലയിൽ നിന്ന് സിനിമയിലേക്ക് എത്തിയ ഒരുപാട് പേരുണ്ട്. അവരിൽ പലരും മുൻനിര താരങ്ങളായി മാറി കൊണ്ടിരിക്കുകയാണ്.

ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ നടിയാണ് സാനിയ ഇയ്യപ്പൻ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ സാനിയ മലയാള സിനിമയിൽ ഇന്ന് തിരക്കുള്ള യുവനടിയായി മാറുമെന്ന് പലരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ആദ്യം ബാലതാരമായും പിന്നീട് നായികയായും അഭിനയിച്ചു സാനിയ.

ബാലതാരമായി അഭിനയിച്ച ശേഷം പതിനഞ്ചാം വയസ്സിൽ തന്നെ നായികയായി അഭിനയിച്ചു തുടങ്ങിയെന്നത് സാനിയ മറ്റുള്ള താരങ്ങളിൽ നിന്ന് വ്യത്യസ്തയാകുന്നു. ക്വീൻ എന്ന യുവതാരങ്ങൾ അണിനിരന്ന ചിത്രത്തിലാണ് സാനിയ നായികയായി അരങ്ങേറിയത്. അതിലെ ചിന്നുവെന്ന് സാനിയ അവതരിപ്പിച്ച കഥാപാത്രത്തെ അത്ര പെട്ടന്ന് മലയാളികൾക്ക് മറക്കാൻ സാധിക്കുകയില്ല.

ദി പ്രീസ്റ്റ്, കൃഷ്ണൻകുട്ടി പണി തുടങ്ങി, സല്യൂട്ട് എന്നിവയാണ് സാനിയയുടെ അവസാനം ഇറങ്ങിയ സിനിമകൾ. സമൂഹ മാധ്യമങ്ങളിൽ യുവതാരങ്ങളിൽ ഒരു ഗ്ലാമറസ് താരം തന്നെയാണ് സാനിയ ഇയ്യപ്പൻ. സാനിയ വളരെ സിംപിൾ ലുക്കിൽ ഷോർട്സ് ധരിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലായി മാറിയിരിക്കുന്നത്. ഏത് ഡ്രെസ്സിലും സാനിയയെ കാണാൻ ഭംഗിയാണ് എന്ന് ആരാധകരും പറയുന്നു.

CATEGORIES
TAGS