‘കുട്ടിനിക്കറിൽ ഫ്രീക്ക് ലുക്കിൽ നടി ഗോപിക രമേശ്, ഏതാണ് ഈ ഹോട്ടിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ധാരാളം പുതുമുഖ താരങ്ങളുണ്ടായിരുന്നു. അതിൽ പ്രധാന വേഷത്തിൽ അഭിനയിച്ച മാത്യു തോമസും അനശ്വര രാജനും അതിന് മുമ്പ് ഓരോ സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുണ്ടായിരുന്നത്. ഇവരെ കൂടാതെ ചെറിയ വേഷങ്ങളിൽ അഭിനയിച്ചവരിൽ പലരും പുതുമുഖ താരങ്ങളായിരുന്നു. പലരും മികച്ച രീതിയിൽ ചെയ്യുകയും ചെയ്തു.

അതിൽ മാത്യു തോമസ് അവതരിപ്പിച്ച ജെയ്സൺ എന്ന കഥാപാത്രത്തിന്റെ രണ്ടാമത്തെ കാമുകിയുടെ വേഷം ചെയ്ത പെൺകുട്ടിയെ മലയാളികൾ മറന്നിട്ടുണ്ടാവില്ല. സ്റ്റെഫി എന്ന ആ റോളിൽ അഭിനയിച്ചത് പുതുമുഖമായ ഗോപിക രമേശ് ആയിരുന്നു. സ്റ്റെഫി എന്ന യാതൊരു വികാരങ്ങളുമില്ലാത്ത കാമുകിയായി മികച്ച പ്രകടനമാണ് ഗോപിക കാഴ്ചവച്ചത്. അതിന് ശേഷം കൂടുതൽ അവസരങ്ങളും ഗോപികയ്ക്ക് ലഭിച്ചു.

അത് കഴിഞ്ഞ് അനശ്വരയ്ക്ക് ഒപ്പമുള്ള വാങ്ക്, സ്കൂൾ പശ്ചാത്തലമാക്കി ഇറങ്ങിയ ഫോർ തുടങ്ങിയ സിനിമകളിലും തമിഴിൽ സുഴൽ ദി വോർട്സ് എന്ന വെബ് സീരീസിലും ഗോപിക അഭിനയിച്ചിരുന്നു. അതും ഐശ്വര്യ രാജേഷിന്റെ അനിയത്തിയായി വളരെ പ്രധാനപ്പെട്ട ഒരു റോൾ ആയിരുന്നു ഗോപിക ചെയ്തത്. ആമസോൺ പ്രൈമിൽ ഇറങ്ങിയ വെബ് സീരിസിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകർ നൽകിയത്.

പിന്നീട് ഇങ്ങോട്ട് വേറെയൊരു ഗോപികയെയാണ് മലയാളികൾ കാണാൻ തുടങ്ങിയത്. കൂടുതൽ ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ ഗോപികയിൽ നിന്നുണ്ടായി. ഇപ്പോഴിതാ ക്യാഷുവൽ ഡ്രെസ്സിൽ ഷോർട്സും മിനി ടോപ്പും ധരിച്ചുള്ള ഗോപികയുടെ പുതിയ ചിത്രങ്ങളാണ് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. പ്ലാൻ ബി ആക്ഷൻസ് ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഏതാണ് ഈ ഹോട്ടി എന്നാണ് ആരാധകരുടെ കമന്റ്.