‘ഇവിടെവന്ന് കിളക്കാൻ നിൽക്കല്ല്! തിരോന്തരം സ്ലാങ്ങിൽ പൃഥ്വിരാജ്, കാപ്പ ട്രെയിലർ ഇറങ്ങി..’ – വീഡിയോ വൈറൽ

കടുവ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം പൃഥ്വിരാജ്, ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന കാപ്പ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജ്, ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയുടെ ട്രെയിലർ കണ്ട് പ്രേക്ഷകർക്ക് പ്രതീക്ഷ കൂടിയിരിക്കുകയാണ്. പൃഥ്വിരാജ്, ഷാജി കൈലാസ് കൂട്ടുകെട്ടിൽ വീണ്ടുമൊരു മാസ്സ് ത്രില്ലർ സിനിമയാണ് ഒരുങ്ങുന്നത്.

ട്രെയിലറിൽ തന്നെ ധാരാളം മാസ്സ് സീനുകളും ഡയലോഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ആസിഫ് അലി വേറിട്ട ഒരു വേഷത്തിലാണ് അഭിനയിക്കുന്നത്. ഒരു മാസ്സ് ആക്ഷൻ ഡ്രാമ ആണെന്ന് ട്രെയിലർ സൂചിപ്പിക്കുന്നത്. പൃഥ്വിരാജ് വീണ്ടും തിരോന്തരം(തിരുവനന്തപുരം) സ്ലാങ്ങിൽ സംസാരിക്കുന്ന സിനിമയാണ് കാപ്പ എന്ന പ്രതേകതയുമുണ്ട്. തിരുവനന്തപുരത്ത് ജനിച്ചുവളർന്നതുകൊണ്ട് തന്നെ വളരെ അനായാസമാണ് അത് ചെയ്തിരിക്കുന്നത്.

ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലേഷ് നായർ, വിക്രം മെഹ്ര, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ജി ആർ ഇന്ദുഗോപൻ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ജോമോൻ ടി ജോണാണ്. ഷമീർ മുഹമ്മദാണ് എഡിറ്റിംഗ്. ഡാവൻ വിൻസെന്റാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്.ക്രിസ്തുമസ് സ്പെഷ്യലായി ഡിസംബർ 22-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ഗോൾഡിന്റെ പരാജയത്തിന്റെ ക്ഷീണം ഇതിലൂടെ മാറ്റാൻ കഴിയുമെന്നാണ് പൃഥ്വിരാജിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്. മറുഭാഗത്ത് ആസിഫ് അലി റോഷാക്ക്, കൂമൻ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ഇറങ്ങുന്ന സിനിമയാണ്‌. ഡബിൾ ബാരൽ, സപ്തമശ്രീ തസ്കരാ, ബാച്ചലർ പാർട്ടി, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകൾക്ക് ശേഷം ആസിഫ്-പൃഥ്വിരാജ് കോംബോ ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്.