‘സൂര്യ ശോഭയിൽ മിന്നി തിളങ്ങി നടി ദീപ്തി സതി, ബീച്ചിൽ സമയം ചിലവഴിച്ച് താരം..’ – ഫോട്ടോസ് വൈറൽ

ഇമ്പ്രെസരിയോ മിസ് കേരള 2012 ടൈറ്റിൽ വിജയിയും ഫെമിന മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ വ്യക്തിയാണ് മോഡലും നടിയായ ദീപ്തി സതി. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ ദീപ്തിയുടെ അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയും അമ്മ കൊച്ചി സ്വദേശിനിയുമാണ്. മലയാള സിനിമയിലൂടെ തന്നെയാണ് ദീപ്തി തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ദീപ്തി ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്.

ലാൽ ജോസിന്റെ സംവിധാനത്തിൽ ഇറങ്ങിയ നീന എന്ന സിനിമയാണ് ദീപ്തിയുടെ ആദ്യ സിനിമ. അതിന് ശേഷം കന്നഡയിൽ അഭിനയിച്ച ദീപ്തി മമ്മൂട്ടി ചിത്രമായ പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിലൂടെ വീണ്ടും തിരകെ മലയാളത്തിലേക്ക് എത്തി. അതിന് ശേഷം ദുൽഖറിന്റെ സോളോയിൽ അഭിനയിച്ച ദീപ്തി തമിഴിലും അഭിനയിച്ചിട്ടുണ്ട്. ലളിതം സുന്ദരമാണ് ദീപ്തിയുടെ അവസാന റിലീസ് ചിത്രം.

ലവകുശ, ലക്കി, നാനും സിംഗിൾ താൻ, രണം തുടങ്ങിയ മലയാള സിനിമകളിൽ ദീപ്തി അഭിനയിച്ചിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ട്, ഗോൾഡ് തുടങ്ങിയ സിനിമകളാണ് ഇനി ദീപ്തിയുടെ ഇറങ്ങാനുളളത്. മോഡലിംഗ് മേഖലയിൽ കഴിവ് ഒരാളായതുകൊണ്ട് തന്നെ ദീപ്തി ധാരാളം ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്. പലപ്പോഴും അത് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്ത് ഒരുപാട് വൈറലായിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് ബീച്ചിൽ സമയം ചിലവഴിക്കാൻ പോയിരിക്കുകയാണ് ദീപ്തി സതി. ‘എനിക്കിപ്പോൾ നിന്നെ മിസ് ആയി..” എന്ന ക്യാപ്ഷനോടെയാണ് ദീപ്തി തന്റെ ബീച്ച് ഫോട്ടോസ് പങ്കുവച്ചത്. കടൽത്തീരത്തെ സായാഹ്ന നടത്തം അണ്ടർ റേറ്റഡ് ആണെന്നും ദീപ്തി കുറിച്ചു. മികച്ച അഭിപ്രായങ്ങളാണ് ദീപ്തിക്ക് ആരാധകരിൽ നിന്ന് ലഭിച്ചത്.