‘അലമാരയിലുള്ള സാരിയും ബ്ലൗസും പരസ്പരം മാറ്റി ഉപയോഗിച്ച് നടി പൂർണിമ ഇന്ദ്രജിത്ത്..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയിൽ അഭിനയിക്കുന്ന ഒരു അഭിനയത്രി എന്നതിൽ ഉപരി ഒരേ സമയം മറ്റു മേഖലകളിൽ കഴിവ് തെളിയിക്കുന്ന നടിമാരെ നമ്മൾ കണ്ടിട്ടുണ്ടാവും. നടിമാരിൽ പലരും ഒന്നെങ്കിൽ ഡാൻസ് സ്കൂളുകളോ അല്ലെങ്കിൽ ഒരു ഡിസൈനിംഗ് ബൗട്ടിക്കോ നടത്തുന്നവർ ആയിരിക്കും. അത്തരത്തിൽ അഭിനയത്തോടൊപ്പം തന്നെ മറ്റൊരു പാഷനും ഒരുപോലെ കൊണ്ടുപോകുന്ന ഒരാളാണ് നടി പൂർണിമ ഇന്ദ്രജിത്ത്.

ഒരു നർത്തകിയും കൂടിയായ പൂർണിമ ഫാഷൻ ഡിസൈനിങ്ങിലാണ് കൂടുതൽ ശ്രദ്ധകൊടുത്തത്. കൊച്ചിയിൽ പ്രാണാ എന്ന പേരിൽ ഒരു ബൗട്ടിക്കും പൂർണിമ വർഷങ്ങളായി നടത്തിവരുന്നുണ്ട്. നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം പൂർണിമ അഭിനയത്തിൽ നിന്നൊരു ബ്രേക്ക് എടുത്തിരുന്നു. എല്ലാവരും ഒരു കുടുംബിനിയായി ഒതുങ്ങി കൂടുമെന്ന് വിചാരിച്ചെങ്കിലും പൂർണിമ തന്റെ സ്വപ്നങ്ങൾക്ക് പിറകെ പോയി.

പൂർണിമയുടെ ഡിസൈനിംഗിലുള്ള ഔട്ട്ഫിറ്റുകൾ പലപ്പോഴും നടിമാർ അവാർഡ് നിശകളിലോ ടെലിവിഷൻ പ്രോഗ്രാമുകളിലോ സിനിമയിലേക്ക് ഉപയോഗിക്കുന്നതും പ്രേക്ഷകർ പലപ്പോഴും കണ്ടിട്ടുണ്ട്. ഏറെ വ്യത്യസ്തമായ രീതിയിലുള്ള ഔട്ട്ഫിറ്റുകളാണ് പൂർണിമ ചെയ്തിട്ടുള്ളത്. പൂർണിമ ഇപ്പോൾ ഒരു വെറൈറ്റി പരീക്ഷിക്കുകയാണ്. പൂർണിമയുടെ അലമാരയിൽ സാരിയുടെ പല കളക്ഷനുകളുണ്ട്.

മറ്റുള്ളവരെ പോലെ സാരിയുടെ കൂടെ ലഭിക്കുന്ന ബ്ലൗസുകൾ മാത്രമല്ല മറ്റു സാരികളുടെ ബ്ലൗസുകൾ മാറ്റി ഉപയോഗിക്കുകയാണ് ഇപ്പോൾ പൂർണിമ. “റീ യൂസ്, റീ സ്റ്റൈൽ, റീ പർപ്പസ്.. എന്റെ അലമാര അപ്ഡേറ്റ് ചെയ്യുന്നതിനേക്കാൾ ഞാൻ എന്നെ തന്നെ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കാറുണ്ട്. 2014-ലും 2019-ലും ഇപ്പോഴുമുള്ള സാരിയുടുത്ത ചിത്രങ്ങളാണ് പൂർണിമ തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.


Posted

in

by