‘ഇത്രയും റിസ്ക് എടുക്കണോ!! ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയ വർക്ക്ഔട്ടുമായി സാനിയ..’ – ഫോട്ടോസ് വൈറൽ

സിനിമ താരങ്ങൾ ഇപ്പോൾ അഭിനയത്തോടൊപ്പം തന്നെ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് ഫിറ്റ്‌നെസ്. ഫിറ്റ്‌നെസ് ശ്രദ്ധിച്ചാൽ മാത്രമേ അവർക്ക് വർഷങ്ങളോളം ഈ മേഖലയിൽ നായികാനായകന്മാരായി തുടരാൻ പറ്റുകയുള്ളു. ഹോളിവുഡിലും ബോളിവുഡിലും അവർ ഇത് വർഷങ്ങളായി ശ്രദ്ധിച്ചു വരുന്ന ഒരു കാര്യമാണെങ്കിലും മലയാളത്തിലൊക്കെ വളരെ കുറച്ച് വർഷങ്ങളായിട്ടേയുള്ളൂ താരങ്ങൾ ജിമ്മിൽ സമയം ചിലവഴിക്കാൻ തുടങ്ങിയത്.

നർത്തകിയായി മലയാളികൾക്ക് സുപരിചിതയായ ശേഷം സിനിമയിലേക്ക് എത്തിയ ഒരു യുവനടിയാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെ വന്ന സാനിയ ഇന്ന് മലയാള സിനിമയിലെ ഫാഷൻ ക്യൂൻ എന്നാണ് അറിയപ്പെടുന്നത്. കുട്ടികാലം മുതൽ ഡാൻസ് പരിശീലിക്കുന്നത് കൊണ്ട് തന്നെ സാനിയയുടെ ഫിറ്റ് നെസിൽ ഒട്ടും പിറകിലല്ല. പക്ഷേ അതിൽ മാത്രം ഒതുങ്ങി കൂടിയില്ല സാനിയ. ജിമ്മുകളിൽ വർക്ക് ഔട്ട് ചെയ്യുന്ന കാര്യത്തിൽ സാനിയ യാതൊരു കുറവും വരുത്താറില്ല.

സാനിയയുടെ പുതിയ ഒരു വർക്ക് ഔട്ട് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. അതെ വർക്ക് ഔട്ടിന്റെ ചിത്രങ്ങളും ശ്രദ്ധനേടുന്നുണ്ട്. ഇതല്പം റിസ്ക് അല്ലെ എന്നൊക്കെ സാനിയയോടെ ആരാധകർ ചോദിക്കുന്നുണ്ട്. തറയിൽ കിടക്കുന്ന ട്രെയിനറുടെ കാലിൽ പിടിച്ച് തലകുത്തനെ നിന്ന് കാലുകൾ വൈ ഷേപ്പിൽ നിർത്തിയെ ശേഷം അതെ ദിശയിലേക്ക് തിരിഞ്ഞു മറിയുന്ന വീഡിയോയാണ് സാനിയ പോസ്റ്റ് ചെയ്തത്.

ഇത് കൂടാതെ ട്രെയിനർ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ സാനിയ കൈകുത്തി മറിഞ്ഞു നിൽക്കുന്ന ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ആരാധകരുടെ നെഞ്ചിടിപ്പ് കൂടിയ വർക്ക് ഔട്ടുകളാണ് ഇവ എന്ന് എടുത്തുപറയേണ്ട ഒന്നാണ്. എന്തായാലും സാനിയയുടെ മെയ്‌വഴക്കം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് മലയാളികൾ. നിവിൻ പൊളി- റോഷൻ ആൻഡ്രൂസ് ടീം വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിലും സാനിയ ഇന്ന് ജോയിൻ ചെയ്തു.

CATEGORIES
TAGS