‘ഹോട്ട് ലുക്കിൽ കലക്കൻ ഡാൻസുമായി നടി സാനിയ ഇയ്യപ്പൻ, ഏറ്റെടുത്ത് ആരാധകർ..’ – വീഡിയോ കാണാം

ഡാൻസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി വന്ന് സിനിമയിൽ മിന്നും താരമായി മാറിയ ഒരാളാണ് നടി സാനിയ ഇയ്യപ്പൻ. അഭിനയത്തോടൊപ്പം തന്നെ എന്നും സാനിയ ഡാൻസും കൊണ്ടുപോയിരുന്നു. സുഹൃത്തുകൾക്ക് ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയോസും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിന് ഒപ്പം തന്നെ സാനിയ സ്റ്റേജ് ഷോകളിലും അവാർഡ് നൈറ്റുകളിലും ഡാൻസ് ചെയ്യുന്നത് പതിവ് കാഴ്ചയാണ്.

അഭിനയത്തിനേക്കാൾ മലയാളികൾക്ക് സാനിയയുടെ മികച്ചതായി തോന്നിയിട്ടുള്ളതും ഡാൻസ് ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ വെക്കേഷന് പോയിരിക്കുകയാണ് സാനിയ ഇപ്പോൾ. അവിടെ എത്തിയ ശേഷമുള്ള ഫോട്ടോസ് സാനിയ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ താമസസ്ഥലത്തെ റൂമിൽ ഒഴിവു സമയത്ത് ഡാൻസ് ചെയ്യുന്ന സാനിയയുടെ ഒരു വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഗ്ലാമറസ് വേഷത്തിലാണ് സാനിയയുടെ ഡാൻസ് എന്നതും ശ്രദ്ധേയമാണ്. ഓറഞ്ച് നിറത്തിലെ പാന്റ് ധരിച്ചായിരുന്നു സാനിയയുടെ ഡാൻസ്. ഇത് കണ്ടിട്ട് ആരാധകരിൽ ചിലർ ഈ കളർ വിഷയമാകുമെന്ന് കമന്റ് ഇട്ടിട്ടുണ്ട്. പത്താൻ വിവാദത്തെ തുടർന്നുണ്ടായ ഒരു കമന്റ് ആണെന്ന് വ്യക്തമാണ്. ചിലർ വളരെ മോശമായ രീതിയിലുള്ള കമന്റും ഇട്ടിട്ടുണ്ട്. ആദ്യ മണിക്കൂറിൽ തന്നെ അഞ്ച് ലക്ഷം കാഴ്ചക്കാരുമായി.

ഒരുപാട് സിനിമകളിൽ ഇതുവരെ അഭിനയിച്ചിട്ടുള്ള ഒരാളല്ല സാനിയ. നായികയായി പോലും ഒറ്റ ചിത്രത്തിൽ മാത്രമാണ് സാനിയ അഭിനയിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷമിറങ്ങിയ സാറ്റർഡേ നൈറ്റാണ് സാനിയയുടെ അവസാന റിലീസ് ചിത്രം. മോഡലിംഗ് രംഗത്തും സജീവമായ സാനിയ ധാരാളം ഗ്ലാമറസ് ഷൂട്ടുകൾ ചെയ്യുന്ന കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ ഒരുപാട് ആരാധകരും അങ്ങനെയും സാനിയയ്ക്ക് ഉണ്ട്.

View this post on Instagram

A post shared by Mallu Actress (@kerala_girlz)

CATEGORIES
TAGS