‘ഫാഷൻ ക്വീൻ സാനിയ തന്നെ!! ബീച്ചിൽ ഹോട്ട് ലുക്കിൽ ഫോട്ടോഷൂട്ടുമായി താരം..’ – ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ സിനിമ മേഖലയിൽ ഫാഷന് ശ്രദ്ധ കൊടുക്കുന്ന ഒരുപാട് നടിമാരുണ്ട്. തമന്നയും സാമന്തയും മാളവിക മോഹനനും പോലെയുള്ള നടിമാർ വ്യത്യസ്തമായ വേഷങ്ങളിൽ സിനിമയ്ക്ക് പുറത്ത് ആരാധകരെ ഞെട്ടിക്കുന്ന പതിവ് കാഴ്ചയാണ്. മാളവിക മലയാളി ആണെങ്കിൽ കൂടി ഇപ്പോൾ ഒരു തെന്നിന്ത്യൻ നടിയെന്ന ലേബലിലേക്ക് എത്തി കഴിഞ്ഞു. പക്ഷേ മലയാളത്തിന് മാത്രമായി അങ്ങനെയൊരു നടിയുണ്ട്.

ഇന്നത്തെ മലയാള സിനിമയിലെ ‘ഫാഷൻ ക്വീൻ’ എന്ന വിളിക്കാവുന്ന അഭിനയത്രിയാണ് നടി സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമയിൽ നായികയായി അഭിനയിച്ച സാനിയ, നിരവധി സിനിമയിലും ഫോട്ടോഷൂട്ടുകളിലൂടെയും ഗ്ലാമറസാവുന്ന കാഴ്ച മലയാളികൾ കണ്ടിട്ടുണ്ട്. പതിനെട്ടാം പടി എന്ന സിനിമയിൽ അങ്ങനെ ഗ്ലാമറസായി ഒരു നൃത്തം തന്നെ താരം ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ ബിക്കിനിയിൽ ഒരു കിടിലം ഫോട്ടോഷൂട്ടുമായി സാനിയ വീണ്ടും എത്തിയിരിക്കുകയാണ്. ഇതിന് മുമ്പും സാനിയ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ മാരാരി ബീച്ചിൽ നിന്നുള്ള കറുത്ത ഡ്രെസ്സിലുള്ള ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. അവിടെ നിന്ന് തന്നെയുള്ള വേറെ വേഷത്തിലുള്ള ചിത്രങ്ങളാണ് ഈ തവണ സാനിയ പോസ്റ്റ് ചെയ്തത്.

മലയാളത്തിലെ ഫാഷൻ ക്വീൻ സാനിയ ആണെന്ന് ഉറപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത്. കിഷോർ രാധാകൃഷ്ണനാണ് സാനിയയുടെ ഈ കിടിലം ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി.എസ് ആണ് മേക്കപ്പ്. സ്മിജിയാണ് സ്റ്റൈലിംഗ്, ബ്രിയേല ബൗട്ടിക്കിന്റെ ഔട്ട് ഫിറ്റാണ് സാനിയ ഇട്ടിരിക്കുന്നത്.

CATEGORIES
TAGS