‘എന്നിലെ കുട്ടി അൽപ്പം ആവേശഭരിതയായി!! മഞ്ഞിൽ കളിച്ച് നടി സംവൃത സുനിൽ..’ – വീഡിയോ വൈറൽ

‘എന്നിലെ കുട്ടി അൽപ്പം ആവേശഭരിതയായി!! മഞ്ഞിൽ കളിച്ച് നടി സംവൃത സുനിൽ..’ – വീഡിയോ വൈറൽ

ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപിന്റെ നായികയായി രസികൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി സംവൃത സുനിൽ. ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ സംവൃത പിന്നീട് ഒരുപാട് സിനിമകളിൽ നായികയായി അഭിനയിച്ചു. തനി നാടൻ കഥാപാത്രങ്ങളാണ് സംവൃത സിനിമയിൽ കൂടുതലായി ചെയ്തത്.

ചന്ദ്രോത്സവം, നേരറിയാൻ സി.ബി.എ, അച്ഛനുറങ്ങാത്ത വീട്, പോത്തൻ വാവ, വാസ്തവം, അറബിക്കഥ, ചോക്ലേറ്റ്, തിരക്കഥ, ഇവർ വിവാഹിതരായാൽ, റോബിൻഹുഡ്, കോക്ക് ടൈൽ, ഡയമണ്ട് നെക്ലസ്, മല്ലു സിംഗ്, അയാളും ഞാനും തമ്മിൽ തുടങ്ങിയ സിനിമകളിൽ സംവൃത അഭിനയിച്ചിട്ടുണ്ട്. 2019-ൽ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിലൂടെ സംവൃത ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു.

2012-ലായിരുന്നു സംവൃത വിവാഹിതയാകുന്നത്. യു.എസിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന അഖിൽ ജയരാജനാണ് താരത്തിന്റെ ഭർത്താവ്. സംവൃതയ്ക്ക് രണ്ട് ആൺകുട്ടികളുമുണ്ട്. ഇപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താരം. അമേരിക്കയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയയിൽ സംവൃത പങ്കുവെക്കാറുണ്ട്. മിക്കപ്പോഴും ആരാധകർ അത് ഏറ്റെടുക്കാറുണ്ട്.

അമേരിക്കയിലെ ഷാർലറ്റ് എന്ന സ്ഥലത്ത് മഞ്ഞു വീഴുന്ന ഒരു വീഡിയോ സംവൃത പോസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ഞിൽ ഒരു കൊച്ചുകുട്ടിയെ പോലെ കളിക്കുന്ന സംവൃതയെ വീഡിയോയിൽ കാണാൻ സാധിക്കും. ‘ഷാർലറ്റിലെ എന്റെ ആദ്യത്തെ മഞ്ഞ്! എന്നിലെ കുട്ടി അൽപ്പം ആവേശഭരിതയായി!’, സംവൃത വീഡിയോടൊപ്പം കുറിച്ചു. സംവൃത ചേച്ചിയുടെ ചിരി എന്തൊരു ക്യൂട്ട് ആണെന്ന് വീഡിയോ കണ്ട് ആരാധകർ കമന്റ് ഇട്ടിട്ടുണ്ട്.

CATEGORIES
TAGS