‘ലൈറ്റിൽ സൂര്യനെ പോലെ ജ്വലിച്ച് ഋതു മന്ത്ര, ലെഹങ്കയിൽ ക്യൂട്ട് ലുക്കിൽ താരം..’ – വീഡിയോ കാണാം
മലയാളം ടെലിവിഷൻ രംഗത്ത് ഒരുപാട് പ്രേക്ഷകരുള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇതിനോടകം നാല് സീസണുകൾ പിന്നിട്ടു കഴിഞ്ഞ പ്രോഗ്രാമാണ്. ഇപ്പോൾ നാലാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. അൻപത് എപ്പിസോഡുകൾ പിന്നിട്ടുകഴിഞ്ഞ പ്രോഗ്രാമിലെ മത്സരാർത്ഥികൾക്ക് സോഷ്യൽ മീഡിയയിൽ ഫാൻസ്/ആർമി ഗ്രൂപ്പുകൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇതിന് മുമ്പുള്ള സീസണുകളിലും മത്സരാർത്ഥികൾക്ക് ആരാധകരുടെ എണ്ണത്തിൽ ഒട്ടും കുറവുണ്ടായിട്ടില്ല. ബിഗ് ബോസ് മലയാളം സീസൺ ത്രീയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടിയും മോഡലുമായ ഋതു മന്ത്ര. സീസണിന്റെ തുടക്കത്തിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ ആരാധകരും ഫാൻ ഗ്രൂപ്പുകളും ഉണ്ടായിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവച്ചിരുന്നെങ്കിൽ ഒരുപക്ഷേ വിജയിയായി തീർന്നേനെ താരം.
ഷോയിൽ മിക്കപ്പോഴും പ്രേക്ഷകരെയും മറ്റു മത്സരാർത്ഥികളെയും കൈയിലെടുക്കാൻ പാട്ടുപാടുകയും ചെയ്തിരുന്നു. ബിഗ് ബോസിൽ വരുന്നതിന് മുമ്പ് ചില സിനിമകളിൽ താരത്തിന് കണ്ടവരുണ്ട്. ഹണീ ബീ 2, കിംഗ് ലിയർ, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിൽ ഋതു മന്ത്ര അഭിനയിച്ചിട്ടുണ്ട്. ഷോ കഴിഞ്ഞ പുറത്തിറങ്ങിയ താരത്തിന് അവസരങ്ങളും ലഭിച്ചിരുന്നു.
ഇൻസ്റ്റാഗ്രാമിൽ ധാരാളം ഫോട്ടോഷൂട്ടുകൾ ഋതു മന്ത്ര പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ലൈറ്റുകൾക്ക് ഇടയിൽ മിന്നിത്തിളങ്ങി നിൽക്കുന്ന ഒരു ഫോട്ടോഷൂട്ട് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഋതു. ഫോട്ടോസ് കണ്ട ആരാധകർ ഒരു ബാർ നർത്തകിയെ പോലെയുണ്ടെന്ന് അഭിപ്രായപ്പെട്ടു. അതുൽ കെ ദാസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പിക്കാര ഡിസൈൻസിന്റെ ഔട്ട് ഫിറ്റാണ് ഋതു ഇട്ടിരിക്കുന്നത്.അലീന ജോസഫാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.