‘തെന്നിന്ത്യൻ നടിമാരുടെ ഇഷ്ട സ്ഥലം!! മാലിദ്വീപിൽ അവധി ആഘോഷിച്ച് രാകുൽ പ്രീത്..’ – ഫോട്ടോസ് വൈറൽ
തെന്നിന്ത്യൻ താരസുന്ദരിമാരുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാര മേഖലകളിൽ ഒന്നാണ് മാലിദ്വീപ്. മിക്കവരും ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ഇടവേള കിട്ടുമ്പോൾ ആഘോഷിക്കാൻ പോകുന്നത് അവിടേക്കാണ്. പല നടിമാരുടെ ബിക്കിനി ചിത്രങ്ങളും ആദ്യമായി ആരാധകർ കണ്ടതും ഇതേ സ്ഥലത്ത് നിന്നുമാണ്. മാലിദ്വീപ് വളരെ മനോഹരമായ സ്ഥലങ്ങളിൽ ഒന്നായതുകൊണ്ടാണ് അത്.
തെലുങ്ക്, തമിഴ് സിനിമകളിൽ നിറസാന്നിദ്ധ്യമായ നടി രാകുൽ പ്രീത് സിംഗ് തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത് കൊണ്ട് ഇപ്പോൾ മാലിദ്വീപിൽ അവധി ആഘോഷിക്കാനായി പോയിരിക്കുകയാണ്. മലയാളികൾക്ക് പോലും സുപരിചിതമായ മുഖമാണ് രാകുലിന്റേത്. നിരവധി സൂപ്പർഹിറ്റ് തമിഴ്, തെലുങ്ക് സിനിമകളിൽ രാകുൽ നായികയായി അഭിനയിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ താരത്തിന് ഒരുപാട് ആരാധകരുമുണ്ട്. ആരാധകരെ ശരിക്കും ഞെട്ടിച്ചുകൊണ്ടാണ് രാകുലിന്റെ മാലിദ്വീപ് ചിത്രങ്ങൾ ഇപ്പോൾ വൈറലാവുന്നത്. ബിക്കിനി ധരിച്ചുള്ള രാകുലിന്റെ ചിത്രങ്ങളാണ് ഏറ്റവും ഒടുവിലായി താരം പങ്കുവച്ചത്. നിമിഷനേരംകൊണ്ടാണ് ആരാധകർ ആ ബിക്കിനി ഫോട്ടോ ഇൻറർനെറ്റിൽ വൈറലാക്കിയത്. ഹോട്ടെന്നാണ് സാമന്ത ചിത്രത്തിന് നൽകിയ കമന്റ്.
ജെ.ഡബ്ലൂ മാരിയോട്ട് മാലിദ്വീപ് എന്ന റിസോർട്ടിലാണ് രാകുൽ പോയത്. കടലിലെ വെള്ളത്തിൽ കളിക്കുന്ന രാകുലിനെ ചിത്രങ്ങളിൽ ആരാധകർക്ക് കാണാൻ സാധിക്കും.ഹിന്ദിയിലും രാകുൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അറ്റാക്ക്, റൺവേ 34, ഡോക്ടർ ജി, താങ്ക് ഗോഡ് എന്നീ നാല് ഹിന്ദി സിനിമകളാണ് രാകുൽ അഭിനയിച്ചതിൽ ഇനി ഇറങ്ങാനുളളത്. ശിവകാർത്തികേയൻ നായകനാകുന്ന ‘അയലാൻ’ എന്ന തമിഴ് സിനിമയിലും രാകുൽ നായികയായി അഭിനയിക്കുന്നുണ്ട്.