‘ബെൻടോട്ടയിൽ അവധി ആഘോഷിച്ച് പ്രിയ വാര്യർ, കടലിൽ നീന്തിത്തുടിച്ച് താരം..’ – വീഡിയോ കാണാം
സിനിമയുടെ തിരക്കുകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് താരങ്ങൾ വിനോദസഞ്ചാര മേഖലകളിൽ യാത്ര ചെയ്യുന്ന കാഴ്ച നമ്മൾ കണ്ടിട്ടുളളതാണ്. തെന്നിന്ത്യൻ താരങ്ങളുടെ ഇഷ്ടപ്പെട്ട ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഒന്നാണ് മാലിദ്വീപ്. മിക്ക താരങ്ങളും ഷൂട്ടിംഗ് ഇല്ലാത്തപ്പോൾ അവിടെ യാത്ര ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. ഇത് കൂടാതെ മറ്റുസ്ഥലങ്ങളിൽ യാത്ര ചെയ്യുന്ന താരങ്ങളുമുണ്ട്.
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് നടി പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന സിനിമയ്ക്ക് ശേഷം ഇന്ത്യയിൽ വൈറൽ താരമായി മാറിയ ഒരാളാണ് പ്രിയ വാര്യർ. ഒറ്റ രാത്രികൊണ്ട് ഇൻസ്റ്റാഗ്രാമിൽ റെക്കോർഡ് ഫോളോവേഴ്സിനെ ഉണ്ടാക്കിയ ഒരാളുകൂടിയാണ് പ്രിയ. പ്രിയ ആദ്യമായി അഭിനയിക്കുന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്.
മറ്റ് താരങ്ങളെ പോലെ ഷൂട്ടിംഗ് തിരക്കുകൾ കഴിഞ്ഞ് അവധി ആഘോഷിക്കാൻ പ്രിയ വാര്യരും ട്രിപ്പ് പോയിരിക്കുകയാണ്. താരങ്ങൾ അധികം ആരും സഞ്ചരിച്ചിട്ടില്ലാത്ത ശ്രീലങ്കയിലെ ‘ബെൻടോട്ട’യിലാണ് പ്രിയ വാര്യർ യാത്ര പോയിരിക്കുന്നത്. റെന്റ് ഗ്രാം എന്ന ട്രാവൽ കമ്പനിയുടെ സഹായത്തോടെയാണ് പ്രിയ വാര്യർ ബെൻടോട്ടയിലേക്ക് പോയത്. അവിടെ നിന്നുള്ള വീഡിയോസ് താരം പങ്കുവച്ചിട്ടുണ്ട്.
പ്രിയ ബെൻടോട്ട ബീച്ചിൽ കടലിലേക്ക് യാത്ര ചെയ്യുന്നതും അവിടെ ചെന്ന് കടലിലേക്ക് ചാടി നീന്തുന്ന വീഡിയോയാണ് വൈറലാവുന്നത്. നീന്തൽ അറിയാതെയാണ് താൻ ഈ സാഹസത്തിന് മുതിരുന്നതെന്ന് പ്രിയ വിഡിയോയിൽ പറയുന്നത്. ഇവിടെ വന്നിട്ട് ഇതൊക്കെ ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാ എന്നും പ്രിയ പറയുന്നു. കടലിൽ വാട്ടർ സ്പോർട്സ് ചെയ്യുന്ന വീഡിയോയും പ്രിയ പങ്കുവച്ചിട്ടുണ്ട്.