‘ഇതെന്താ ബ്ലാങ്കറ്റ് ആണോ!! വെറൈറ്റി ഔട്ട്ഫിറ്റിൽ തിളങ്ങി നടി പ്രിയ വാര്യർ..’ – ഫോട്ടോസ് വൈറൽ

‘ഇതെന്താ ബ്ലാങ്കറ്റ് ആണോ!! വെറൈറ്റി ഔട്ട്ഫിറ്റിൽ തിളങ്ങി നടി പ്രിയ വാര്യർ..’ – ഫോട്ടോസ് വൈറൽ

ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അടാർ ലവ്’ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് നടി പ്രിയ വാര്യർ. മലയാളികൾക്ക് മാത്രമല്ല, ഇന്ത്യ ഒട്ടാകെ ആ സിനിമയിൽ ഗാനം ഇറങ്ങിയപ്പോൾ വൈറലായ താരമാണ് പ്രിയ വാര്യർ. ഒരൊറ്റ പാട്ടിലെ ഇത്രത്തോളം തരംഗമുണ്ടാക്കിയ മറ്റൊരു സിനിമ താരമുണ്ടോ എന്നത് തന്നെ സംശയമാണ്. ആരാധകരുടെ എണ്ണത്തിൽ അത് വ്യക്തമായിരുന്നു.

ഇൻസ്റ്റാഗ്രാമിലോക്കെ റെക്കോർഡ് വേഗത്തിലാണ് പ്രിയയ്ക്ക് ആരാധകർ കൂടിയത്. കൂടുതൽ പേരും കേരളത്തിൽ പുറത്തുള്ള സ്ഥലങ്ങളിലെ ആളുകളായിരുന്നു. അതുകൊണ്ട് തന്നെ അന്യഭാഷകളിൽ നിന്ന് പ്രിയ അഭിനയിക്കാൻ അവസരങ്ങളും ലഭിച്ചു. എന്തിന് ബോളിവുഡിൽ വരെ അഭിനയിച്ച് ഷൂട്ടിംഗ് പൂർത്തിയായി നിൽക്കുകയാണ് പ്രിയ വാര്യർ. ബോളിവുഡിൽ തന്നെ വേറെയും സിനിമകൾ താരത്തിന്റെ ഒരുങ്ങുന്നുണ്ട്.

ഒരു ഇൻഫ്ലുവെൻസർ എന്ന നിലയിൽ നേട്ടമുണ്ടാക്കിയ പ്രിയ, തെലുങ്കിൽ രണ്ട് സിനിമകളിൽ അഭിനയിച്ച് അത് റിലീസ് ആവുകയും ചെയ്തിരുന്നു. ഈ അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ ഫോർ ഇയേഴ്സ് ആണ് പ്രിയയുടെ അവസാനമിറങ്ങിയ ചലച്ചിത്രം. ബാംഗ്ലൂർ ഡേയ്സിന്റെ ഹിന്ദി റീമേക്കിൽ പ്രിയ വാര്യരും അഭിനയിക്കുന്നുണ്ടെന്ന വാർത്തയാണ് ഏറ്റവും ഒടുവിലായി പ്രിയയെ കുറിച്ച് വന്നിരിക്കുന്നത്.

ഗ്ലാമറസായും മലയാളികൾ പ്രിയ വാര്യരെ കണ്ടിട്ടുണ്ട്. അത് ഫോട്ടോഷൂട്ടുകളിലും അവധി ആഘോഷിക്കാൻ പോകുമ്പോഴുമൊക്കെയാണ്. ഇപ്പോഴിതാ വെറൈറ്റി കോസ്റ്റിയൂം പ്രിയ വാര്യർ ചെയ്ത ഒരു ഫോട്ടോ ഷൂട്ടാണ് ശ്രദ്ധനേടുന്നത്. ഇതെന്താ ബ്ലാങ്കറ്റ് ആണോ എന്നാണ് കോസ്റ്റിയൂം കണ്ടിട്ട് ആളുകൾ ചോദിക്കുന്നത്. ലിസ് ഡിസൈൻസാണ് ഔട്ട്.ഫിറ്റ്. സ്മിജി കെ.ടിയാണ് സ്റ്റൈലിംഗ്. ജിക്സൺ ഫ്രാൻസിസാണ് ഫോട്ടോസ്.

CATEGORIES
TAGS